Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വ്യക്തിയെ തിരിച്ചറിയുക

  • സ്ഥാണുരവിയുടെ സദസ്യനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു.

  • കുലശേഖര ആഴ്വാരുടെയും രാജശേഖര വർമ്മയുടെയും സമകാലികരായിരുന്നു.

Aശങ്കരനാരായണൻ

Bഅതുലൻ

Cഭാസ്കരാചാര്യർ

Dസമുദ്രബന്ധൻ

Answer:

A. ശങ്കരനാരായണൻ

Read Explanation:

ശങ്കരനാരായണൻ

  • സ്ഥാണുരവിയുടെ സദസ്യനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു.

  • കുലശേഖര ആഴ്വാരുടെയും രാജശേഖര വർമ്മയുടെയും ശങ്കരാചാര്യരുടെയും സമകാലികരായിരുന്നു.

  • A.D. 869 -ൽ അദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'ശങ്കര നാരായണീയം'

  • സ്ഥാണുരവിയുടെ 25-ാം ഭരണവർഷത്തിലാണ് ശങ്കരനാരായണീയം എഴുതിയത്.

  • സ്ഥാണുരവിയുടെ കാലഘട്ടം ഈ ഗ്രന്ഥത്തിൽ കൃത്യമായി സൂചിപ്പിക്കുന്നു.

  • ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണ് ശങ്കരനാരായണീയം എന്നറിയപ്പെടുന്നത്.


Related Questions:

കേരളത്തിൽ നിന്ന് ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം ഏതാണ് ?
യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല് ?
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് :
To increase the 'cattle wealth', the practice of seizing cattle prevailed. This practice was known as :