Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്ത ഏതാണ് ?

Aഅറിവുകൾ മനുഷ്യനിൽ അന്തർലീനമാണ്

Bനല്ല മനുഷ്യനെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നു

Cസ്ത്രീ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകേണ്ടതാണ്

Dവിമർശനാത്മക ചിന്ത പുതിയ അറിവ് സൃഷ്ടിക്കുന്നു

Answer:

D. വിമർശനാത്മക ചിന്ത പുതിയ അറിവ് സൃഷ്ടിക്കുന്നു

Read Explanation:

പൗലോ ഫ്രയർ (Paulo Freire) (1921-1997)

  • നിഷ്ക്രിയമായ പരമ്പരാഗത വിദ്യാഭ്യാസ ചിന്തകളിൽ നിന്ന് മാറി വിദ്യാഭ്യാസത്തിൽ നൂതനാശയങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിച്ച വ്യക്തി - പൗലോ ഫ്രയർ

 

  • വിദ്യാഭ്യാസം വിമോചനത്തിന് വിധേയമാകണമെന്ന് വിശ്വസിച്ചിരുന്ന ദാർശനികൻ - പൗലോ ഫയർ
  • ആധുനിക വിദ്യാഭ്യാസ രീതിയെക്കുറിച്ച് പൗലോഫയർ അഭിപ്രായപ്പെട്ടത് - “ഇന്ന് വിദ്യാഭ്യാസം സമൂഹത്തിന് രൂപം നൽകുകയല്ല. നേരെമറിച്ച് അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സമൂഹം വിദ്യാഭ്യാസത്തിനു രൂപം നൽകുകയാണ് ചെയ്യുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം".

 

  •  “വിമർശനാവബോധം സൃഷ്ടിക്കലും അതുവഴി വിമോചനം നേടലുമാണ് വിദ്യാഭ്യാസ ലക്ഷ്യം" - പൗലോ ഫ്രയർ

 

  • ലക്ഷ്യബോധത്തോടുകൂടിയുള്ള സാംസ്കാരിക നവീകരണമായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

 

  • നിലവിലുള്ള പഠനരീതി അറിവുകൾ കുത്തി നിറയ്ക്കുന്ന ബാങ്കിങ്ങ് രീതിയാണ് എന്ന് അഭിപ്രായപ്പെട്ടത് - പൗലോ ഫ്രയർ

Related Questions:

Education is a property of..................list of Indian Constitution.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ സുരക്ഷ സാധ്യമാകുമെന്നും പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ വിജ്ഞാനത്തെയും ആർജ്ജിക്കാനും മനസ്സിലാക്കാനും ഏറ്റവും നല്ല മാധ്യമമാണ് ഇംഗ്ലീഷെന്ന് അഭിപ്രായപ്പെട്ടത് ?
മൈക്രോ ടീച്ചിങ്ങ് സമ്പ്രദായം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ ?
കുട്ടികൾ എന്തെല്ലാം നേടിയില്ല എന്ന നിർണയിക്കുന്ന ശോദകത്തിൻറെ പേര് എന്ത്?
ബെഞ്ചമിൻ ബ്ലൂം തരംതിരിച്ച വൈജ്ഞാനിക മേഖലയിൽ പെടാത്തത് ഏത് ?