App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ, പ്ലവക്ഷമ ബലത്തെ സ്വാധീനിക്കാത്ത ഘടകമേതാണ് ?

Aദ്രാവകത്തിന്റെ വിസ്കോസിറ്റി

Bവസ്തുവിന്റെ പിണ്ഡം

Cവസ്തുവിന്റെ വ്യാപ്തം

Dദ്രാവകത്തിന്റെ സാന്ദ്രത

Answer:

B. വസ്തുവിന്റെ പിണ്ഡം

Read Explanation:

പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചുവടെ നൽകുന്നു:

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. സ്ഥാനചലനം സംഭവിച്ച ദ്രാവകത്തിന്റെ അളവ്
  3. ഗുരുത്വാകർഷണം മൂലമുള്ള പ്രാദേശിക ത്വരണം
  4. വസ്തുവിന്റെ വ്യാപ്തം 

പ്ലവക്ഷമബലത്തെ സ്വാധീനിക്കാത്ത ഘടകങ്ങൾ:

  1. മുങ്ങിയ വസ്തുവിന്റെ പിണ്ഡം 
  2. മുങ്ങിയ വസ്തുവിന്റെ സാന്ദ്രത

Note:

  • ഖര വസ്തുവിന്റെ കൂടുതൽ വ്യാപ്തം, ദ്രാവകത്തിൽ മുങ്ങുമ്പോൾ, മുകളിലേക്കുള്ള 'പ്ലവക്ഷമ ബലം' വർദ്ധിച്ചു കൊണ്ടിരിക്കുന്നു.
  • വസ്തു പൂർണ്ണമായും ദ്രാവകത്തിൽ മുങ്ങുമ്പോൾ, വസ്തുവിൽ പ്രവർത്തിക്കുന്ന പ്ലവക്ഷമ ബലം പരമാവധി ആയിത്തീരുകയും, അതിനു ശേഷം സ്ഥിരമായി തുടരുകയും ചെയ്യുന്നു.
  • ഒരു വസ്തുവിന്റെ ഭാരത്തിന് അത് പൊങ്ങിക്കിടക്കുന്നതുമായി വലിയ ബന്ധമില്ല. അതിന്റെ സാന്ദ്രത ജലത്തിന്റെ സാന്ദ്രതയേക്കാൾ കുറവായാൽ, ആ വസ്തു പൊങ്ങി കിടക്കുന്നു.  

 


Related Questions:

കടലിൽ നിന്ന് ശുദ്ധജലത്തിലേക്ക് കടക്കുന്ന കപ്പൽ :
താഴെ പറയുന്നതിൽ സാന്ദ്രത കൂടിയ ദ്രാവകം ഏതാണ് ?
മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?
ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം: