App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ പഠന വൈകല്യത്തിന് കരണമായതിൽ പെടാത്തത് ഏത് ?

Aപാരമ്പര്യ ഘടകങ്ങൾ

Bമാനസിക ഘടകങ്ങൾ

Cപാരിസ്ഥിതിക ഘടകങ്ങൾ

Dഇവയൊന്നുമല്ല

Answer:

D. ഇവയൊന്നുമല്ല

Read Explanation:

  • പഠന വൈകല്യം (Learning Disability)

അടിസ്ഥാന മാനസിക പ്രക്രിയയിൽ സംഭവിക്കുന്ന ചില പ്രശ്‌നങ്ങൾ കാരണം പഠനവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾകൊള്ളാനും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രകടനങ്ങൾ നടത്താനും കുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യങ്ങൾ.

  • പഠന വൈകല്യത്തിൻ്റെ കാരണങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
    1. ശരീരപരവും  ജൈവശാസ്ത്രപരവുമായ കാരണങ്ങൾ 
    2. പാരമ്പര്യവും ജനിതകവുമായ കാരണങ്ങൾ 
    3. പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട കാരണങ്ങൾ
  • വിവിധതരം പഠന വൈകല്യങ്ങൾ
    1. ഡിസ്ലെക്‌സിയ  (വായനാ വൈകല്യം)
    2. ഡിസ്ഗ്രാഫിയ (എഴുത്തിലെ വൈകല്യം)
    3.  ഡിസ്‌കാൽകുലിയ (കണക്കിലെ വൈകല്യം)
    4. ഡിസ്പ്രാക്സിയ (പേശികൾ ഏകോപിപ്പിക്കുന്നതിലുള്ള വൈകല്യം)
    5. ഡിസ്‌നോമിയ (പേരുകൾ ഉപയോഗിക്കുന്നതിനുള്ള വൈകല്യം)
    6. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌റ്റിവിറ്റി ഡിസോർഡർ ADHD  (ശ്രദ്ധാ വൈകല്യം)

 

 


Related Questions:

അദ്ധ്യാപകന് കുട്ടിയോട് ഗാഢമായി സാമീപ്യം ലഭ്യമാക്കുന്ന ശിശുപഠന തന്ത്രം ?
ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?
തുടർച്ചയായി ഒരു പ്രവർത്തനത്തിൽ തന്നെ ഏകാഗ്രമായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതിനെ വുഡ്വർത്ത് വിശേഷിപ്പിച്ചത്?
ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ട മാതൃക ചോദ്യം?
Kumar wants to become an IPS officer, and therefore, he studies for 8 hours a day. This is an example of which of the following?