Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ള ജോഡികളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. നന്ദാദേവി - ഹിമാദ്രി
  2. ഡാർജിലിംഗ് - ഹിമാചൽ
  3. ഡെറാഡൂൺ - സിവാലിക്ക്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cമൂന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    നന്ദാദേവി:

    • 8000 മീറ്ററിന് മുകളിൽ ഉയരമുള്ള അനേകം കൊടുമുടികൾ സ്ഥിതിചെയ്യുന്ന ഹിമാദ്രി യിൽ തന്നെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ 23-ാമത്തെ കൊടുമുടിയായ നന്ദാദേവി സ്ഥിതിചെയ്യുന്നത്.
    • കാഞ്ചൻജംഗക്കു ശേഷം ശേഷം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ആണ് നന്ദാദേവി.
    • നന്ദാദേവിക്ക് ഏതാണ്ട് 7817 മീ. ഉയരമുണ്ട്. 
    • നങ്ഗപർവതത്തിനും നംചബറുവയ്ക്കും മധ്യേയായി സ്ഥിതി ചെയ്യുന്ന ഈ പർവത ശൃങ്ഗം ഉത്തർഖണ്ഡ് സംസ്ഥാനത്തിന്റെ ഭാഗമാണ്.

    ഡാർജിലിംഗ്:

    • ഹിമാചലിൻ്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സുഖവാസകേന്ദ്രം ആണ് ഡാർജിലിംഗ്.
    • പശ്ചിമ ബംഗാളിലാണ് ഡാർജിലിങ് ഹിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.

    ഡെറാഡൂൺ:

    • നീളമേറിയതും വിസ്തൃതവുമായ താഴ്‌വരകൾ(ഡൂണുകൾ)കാണപ്പെടുന്ന സിവാലിക്കിൽ സ്ഥിതി ചെയ്യുന്നു,
    • ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ താൽക്കാലികതലസ്ഥാനമാണ്‌ ഡെറാഡൂൺ.
    • സർവേ ഓഫ് ഇന്ത്യ, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡൂൺ സ്കൂൾ എന്നീ പ്രമുഖ സ്ഥാപനങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

    Related Questions:

    ബ്രഹ്മപുത്ര നദിയുടെ ഉത്ഭവസ്ഥാനം ഏത് ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറം ഏത് സംസ്ഥാനത്താണ് ?
    താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
    കാരക്കോറം, ലഡാക്ക്, സസ്കർ എന്നീ പർവ്വത നിരകൾ ഉൾപ്പെടുന്ന പ്രദേശത്തെ പറയുന്ന പേര് ?

    ചുവടെ പറയുന്നവയിൽ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നവ ഏതെല്ലാം :

    1. കാരക്കോറം
    2. നാഗാ കുന്നുകൾ
    3. പത്കായ്ബും
    4. സസ്കർ