App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നബാർഡു (NABARD) മായി ബന്ധമില്ലാത്തത്?

Aകാർഷിക വികസനവും ഗ്രാമീണ വികസനവും

B1980 ജൂലൈ 12 ന് സ്ഥാപിതമായി

Cആസ്ഥാനം മുംബൈ ആണ്

Dശിവരാമൻ കമ്മിറ്റി

Answer:

B. 1980 ജൂലൈ 12 ന് സ്ഥാപിതമായി

Read Explanation:

നബാർഡ്

  • നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (National Bank for Agriculture and Rural Development) എന്നാണ് നബാർഡിന്റെ പൂർണരൂപം.

  • കാർഷിക-ഗ്രാമവികസന മേഖലകൾക്കായി 1982 ജൂലൈ 12 നാണ് ഇത് രൂപീകരിച്ചത്.

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഗ്രികൾച്ചർ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, റൂറൽ പ്ലാനിംഗ് ആൻഡ് ക്രെഡിറ്റ് സെൽ, അഗ്രികൾച്ചർ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനും സംയോജിപ്പിചാണ് നബാർഡ് രൂപീകൃതമായത്.

  • എല്ലാ ഗ്രാമീണ വായ്പാ സ്ഥാപനങ്ങൾക്കും (Rural credit institutions) ധനസഹായം നൽകുകയും അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന, മുഴുവൻ ഗ്രാമീണ വായ്പാ സംവിധാനത്തിന്റെയും ദേശീയ പരമോന്നത സ്ഥാപനമാണ് നബാർഡ്.

  • 100 കോടി രൂപയുടെ മൂലധത്തോടെയാണ് നബാർഡ് പ്രവർത്തനമാരംഭിച്ചത്.

  • പിന്നീട് ആർ.ബി.ഐയുടെ അഗ്രികൾച്ചറൽ ക്രെഡിറ്റ് ഫണ്ടിൽ നിന്ന് 1400 കോടി രൂപ ഇതിലേക്ക് നൽകപ്പെട്ടു.

  • 1979 മാർച്ച് 30-ന് ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷനിലെ മുൻ അംഗമായിരുന്ന ബി.ശിവരാമന്റെ അധ്യക്ഷതയിൽ ഒരു സമിതി സ്ഥാപിതമായി.

  • 1979 നവംബർ 28-ന് സമർപ്പിച്ച കമ്മിറ്റിയുടെ റിപ്പോർട്ട്, ഗ്രാമവികസനവുമായി ബന്ധപ്പെട്ട വായ്പാ സംബന്ധിയായ പ്രശ്നങ്ങളിൽ അവിഭാജ്യ ശ്രദ്ധയും ശക്തമായ ദിശാസൂചനയും നൽകുന്നതിന് ഒരു പുതിയ സംഘടനയുടെ ആവശ്യകത വിവരിച്ചു.

  • ഈ നിർദ്ദേശങ്ങൾ പ്രകാരം 'നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന്റെ (നബാർഡ്)' രൂപീകരണം 1981 ലെ ആക്‌ട് 61 വഴി പാർലമെന്റ് അംഗീകരിച്ചു.

  • 1982 ജൂലൈ 12-ന് ആർ.ബി.ഐയുടെ കാർഷിക വായ്പാ പ്രവർത്തനങ്ങളും അന്നത്തെ അഗ്രികൾച്ചറൽ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ പ്രവർത്തനങ്ങളും കൈമാറ്റം ചെയ്തുകൊണ്ടാണ് നബാർഡ് സ്ഥാപിതമായത്.

Related Questions:

Identify the wrong pair (Bank and related category) from following?
1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?
The nationalization of fourteen major banks in India was in the year
ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലൂടെ Current Account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക് ഏത് ?
ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?