App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :

Aഇൻസുലിൻ - ഗ്ലൂക്കഗോൺ

Bകാൽസിടോണിൻ - പാരാതോർമോൺ

Cതൈമോസിൻ - തൈറോക്സിൻ

Dസിംപതറ്റിക് - പാരാസിംപതറ്റിക്

Answer:

C. തൈമോസിൻ - തൈറോക്സിൻ

Read Explanation:

തൈമോസിൻ ഹോർമോൺ

  • തൈമസിലെ എപ്പിത്തീലിയ കലകൾ ഉത്പാദിപ്പിക്കുന്ന തൈമോസിൻ എന്ന ഹോർമോൺ പ്രാഥമിക (പ്രോ)ലിംഫോസൈറ്റുകളെ (Hemtopoetic Progenitor Cells) പ്രതിരോധശേഷിയുള്ള T ലിംഫോസൈറ്റുകളാക്കുന്ന പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നു.

  • തൈമസ് ഉത്പാദിപ്പിക്കുന്ന തൈമോപോയറ്റിൻ എന്ന പോളിപെപ്റ്റൈഡ് ഹോർമോൺ ഈ പ്രവർത്തനത്തിന് സഹായിക്കുന്നു.

തൈറോക്സിൻ

  • തൈറോയ്ഡ് ഗ്രന്ഥിയിൽനിന്നു സ്രവിക്കുന്ന മൂന്ന് ഹോർമോണുകളിൽ ഒന്നാണ് തൈറോക്സിൻ അഥവാ ടെട്രാ അയഡോതൈറോനിൻ (T4).

  • കെൽഡാൽ എന്ന ശാസ്ത്രജ്ഞനാണ് 1919ൽ തൈറോക്സിൻ ആദ്യമായി വേർതിരിച്ചെടുത്തത്.



Related Questions:

രക്തത്തിൽ കാൽസ്യത്തിൻറെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഇവയിൽ ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.

Which hormone causes contraction of uterus during childbirth?

വളർച്ചഹോർമോണും ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.പ്രായപൂർത്തി എത്തിക്കഴിഞ്ഞതിനു ശേഷം വളർച്ചാ ഹോർമോണിന്റെ ഉല്പാദനം കൂടുതലായാൽ അത് അക്രോമെഗലി എന്ന രോഗത്തിനു കാരണമാകുന്നു.

2.മുഖാസ്ഥികൾ അമിതമായി വളർന്ന് വലുതായി മുഖം വികൃതമാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. 

Which female hormone increases the number of prolactin receptors on the cell membrane of mammary glands?