താഴെ തന്നിരിക്കുന്നവയിൽ റഷ്യൻ വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത് ?
Aബ്ലഡി സൺഡെ
Bഡ്യൂമ
Cബാസ്റ്റൈൽ ജയിലിന്റെ പതനം
Dയുദ്ധകാല കമ്മ്യൂണിസം
Answer:
C. ബാസ്റ്റൈൽ ജയിലിന്റെ പതനം
Read Explanation:
റഷ്യൻ വിപ്ലവം
- 1917-ലെ ഒക്ടോബർ-നവംബർ മാസത്തിൽ റഷ്യൻ വിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആധുനിക കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് അടിസ്ഥാനമിടുകയും ചെയ്ത 1917-1924 കാലഘട്ടത്തിൽ റഷ്യയുടെ രാഷ്ട്രത്തലവനായിരുന്നത് - ലെനിൻ
- റഷ്യയിലെ പുതിയ സാമ്പത്തിക നയത്തിന് മുൻകൈയെടുത്ത കമ്മ്യൂണിസ്റ്റ് നേതാവ് - ലെനിൻ
- റഷ്യയിലെ പാർലമെന്റിന്റെ പേര് - ഡ്യൂമ
- റഷ്യയുടെ മുൻ തലസ്ഥാനം - സെന്റ് പീറ്റേഴ്സ്ബർഗ്
- മാർച്ച് 1917-ലെ റഷ്യയിലെ സാർ നിക്കോളാസ് രണ്ടാമൻ പതനത്തെ അറിയപ്പെടുന്നത് - ഫെബ്രുവരി വിപ്ലവം
- 1917 മാർച്ചിലെ ഫെബ്രുവരി വിപ്ലവത്തിനുശേഷം റഷ്യയിലെ ഭരണാധികാരി - കെറെൻസ്കി
- ഏത് വിപ്ലവം കാരണമാണ് ലെനിൻ റഷ്യയുടെ രാഷ്ട്രപതിയായത് - ഒക്ടോബർ വിപ്ലവം
- റഷ്യയിലെ കെറെൻസ്കി സർക്കാരിന്റെ വസതി ഏത് പേരിൽ അറിയപ്പെട്ടിരുന്നു - വിന്റർ പാലസ്
- ബോൾഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - വ്ളാഡിമിർ ലെനിന്
- മെൻഷെവിക് പാർട്ടിക്കു നേതൃത്വം നൽകിയതാര് - അലക്സാണ്ടർ കെറെൻസ്കി
- 'ജോലി ചെയ്യാത്തവർ ഭക്ഷിക്കില്ല' ആര് പറഞ്ഞു - ലെന
- ലെനിനുശേഷം സോവിയറ്റ് യൂണിയനിൽ അധികാരത്തിൽ വന്നത് - ജോസഫ് സ്റ്റാലിൻ
- സോവിയറ്റ് യൂണിയന്റെ സ്ഥാപകൻ - ലെനിൻ
- ആരുടെ കൃതികളെയാണ് 'റഷ്യൻ വിപ്ലവത്തിന്റെ കണ്ണാടി' എന്ന് ലെനിൻ വിശേഷിപ്പിച്ചത് - ലിയോ ടോൾസ്റ്റോയി
- റഷ്യൻ വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെടുന്നത് - ലിയോ ടോൾസ്റ്റോയി
- 'ബോൾഷെവിക് വിപ്ലവം' നടന്നത് ഏത് രാജ്യത്താണ് - റഷ്യ
- റഷ്യൻ വിപ്ലവകാലത്തെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു - അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണി കിടക്കുന്നവർക്ക്, സമാധാനം എല്ലാവർക്കും
- ആധുനിക കലണ്ടർ (ഗ്രിഗോറിയൻ കലണ്ടർ) പ്രകാരം ഒക്ടോബർ വിപ്ലവം ഏത് മാസത്തിലാണ് നടന്നത് - നവംബറിൽ
- സോഷ്യലിസം എന്ന ആശയം ലോകമെമ്പാടും വ്യാപിക്കാൻ കാരണം - റഷ്യൻ വിപ്ലവം
- ബോൾഷെവിക്കുകൾ മെൻഷെവിക്കുകൾ എന്നീ പാർട്ടികൾ ഉണ്ടായത് ഏത് സംഘടന പിളർന്നപ്പോളാണ് - റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി