Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
  2. വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
  3. അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.

A1,2,3

B2,3

C1,3

D1,2

Answer:

A. 1,2,3

Read Explanation:

  • വൻകര ശിലാ മണ്ഡലവും  സമുദ്രശില മണ്ഡലവും കൊണ്ട് നിർമ്മിതമായ ക്രമരഹിതമായ ആകൃതിയുള്ള ഭീമമായ ഒരു ഘന ശിലാപാളിയാണ്  ശിലാമണ്ഡല ഫലകം.
  • ഇവ അനേകായിരം കിലോമീറ്റര്‍ വിസ്തൃതിയും പരമാവധി 100 കിലോമീറ്റര്‍ കനവുമുള്ളയായിരിക്കും.
  • വലിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും ചെറിയ ശിലാമണ്ഡല ഫലകങ്ങള്‍ എന്നും ശിലാ മണ്ഡല ഫലകങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
  • വിവർത്തനിക ഫലകം എന്നും ശിലാമണ്ഡല ഫലകം അറിയപ്പെടുന്നു.
  • അസ്തനോസ്ഫിയറിനു മുകളിലാണ് ശിലാമണ്ഡല ഫലകങ്ങൾ കാണപ്പെടുന്നത്.
  • വലിയ ശിലാ മണ്ഡല ഫലകങ്ങളുടെ എണ്ണം 7 ആണ്.

വലിയ ശിലാമണ്ഡല ഫലകങ്ങള്‍ :

  1. യൂറോപ്യന്‍ ഫലകം   
  2. ആഫ്രിക്കന്‍ ഫലകം
  3. വടക്കേ അമേരിക്കന്‍ ഫലകം 
  4. തെക്കേ അമേരിക്കന്‍ ഫലകം
  5. പസഫിക് ഫലകം
  6. ആസ്‌ത്രേലിയന്‍ ഫലകം
  7. അന്റാര്‍ട്ടിക്കന്‍ ഫലകം.
  • സ്‌കോഷ്യ ,കോക്കസ്  , കരീബിയന്‍ ,  അറേബ്യന്‍ , ഫിലിപ്പൈന്‍, നാസ്‌ക.എന്നീ ഫലകങ്ങൾ ചെറിയ ശിലാഫലകങ്ങൾക്ക് ഉദാഹരണമാണ്.

Related Questions:

ബയോഡൈവേഴ്സിറ്റിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
തന്നിട്ടുള്ളവയിൽ ഒറ്റയാനെ കണ്ടത്തുക്ക: ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ്

Q. ഭൂഖണ്ഡങ്ങളുമായി ബന്ധപ്പെട്ട്, ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്, കാനഡ, റഷ്യ എന്നിവ.
  2. ഉത്തരായനരേഖ, ദക്ഷിണായനരേഖ, ഭൂമധ്യരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡമാണ്, വടക്കേ അമേരിക്ക.
  3. ലോകത്തിലെ ഏറ്റവുമധികം വന്യജീവികളുള്ള ഭൂഖണ്ഡമായ ആഫ്രിക്ക, ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ്.
  4. കാലാവസ്ഥ വൈവിധ്യം, ഏറ്റവും കൂടുതലുള്ള വൻകരയാണ് തെക്കേ അമേരിക്ക. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടാണ്, പ്രയറീസ്.

    വലിയ തോത് ഭൂപടങ്ങൾക്ക് (Large Scale Maps) ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാം ?

    1. അറ്റ്ലസ് ഭൂപടം
    2. ചുമർഭൂപടങ്ങൾ
    3. ധരാതലീയ ഭൂപടം
      ചുവടെ കൊടുത്തവയിൽ ഒറ്റപ്പെട്ടതിനെ കണ്ടെത്തുക :