Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.വലയം പോലെ കമ്പ്യൂട്ടറുകളെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ടോപ്പോളജി ആണ് റിങ് ടോപ്പോളജി.

2.സ്റ്റാർ  ടോപ്പോളജിയുടെയും ബസ് ടോപ്പോളജിയുടെയും കോമ്പിനേഷനാണ്  ട്രീ ടോപ്പോളജി. 

3.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോപ്പോളജി ആണ് ബസ് ടോപ്പോളജി.  

A1 മാത്രം ശരി.

B1ഉം 2ഉം മാത്രം ശരി

C2ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

B. 1ഉം 2ഉം മാത്രം ശരി

Read Explanation:

റിങ് ടോപ്പോളജി 

  • വലയം പോലെ കമ്പ്യൂട്ടറുകളെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ടോപ്പോളജി ആണ് റിങ് ടോപ്പോളജി
  • സിഗ്നലുകൾ റിംഗ് രൂപത്തിൽ സഞ്ചരിക്കുന്നു
  • നെറ്റ്‌വർക്കിലെ ഒരു കമ്പ്യൂട്ടർ പ്രവർത്തനരഹിതമായാൽ നെറ്റ്‌വർക്ക് മൊത്തം പ്രവർത്തനരഹിതം ആകുന്നു

ബസ് ടോപ്പോളജി

  • ഓരോ കമ്പ്യൂട്ടറുകളെയും പൊതുവായ ഒരു കേബിളിൽ ബന്ധിപ്പിക്കുന്നു
  • അധികം കമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കുവാൻ കഴിയുന്നു
  • പൊതുവായ കേബിളിന് കേടുപാടുകൾ സംഭവിച്ചാൽ മൊത്തം നെറ്റ് വർക്കും ഉപയോഗശൂന്യമാകും

സ്റ്റാർ  ടോപ്പോളജി

  • എല്ലാ കമ്പ്യൂട്ടറുകളും ഒരു സെൻട്രൽ സിസ്റ്റത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു
  • ഒരു കമ്പ്യൂട്ടർ പ്രവർത്തനരഹിതമായാൽ മൊത്തം നെറ്റ് വർക്കിന് അത് ബാധിക്കുന്നില്ല

സ്റ്റാർ  ടോപ്പോളജിയുടെയും ബസ് ടോപ്പോളജിയുടെയും കോമ്പിനേഷനാണ്  ട്രീ ടോപ്പോളജി

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ടോപ്പോളജി ആണ് സ്റ്റാർ  ടോപ്പോളജി

 

 


Related Questions:

അക്സസ് സമയം ______ നെ സൂചിപ്പിക്കുന്നു.
ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?
നെറ്റ്‌വർക്ക് കമ്യൂണിക്കേഷനുകളിൽ IPDR-ന്റെ ഉദ്ദേശ്യം എന്താണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ  ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER  ആണ്.  

2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.

3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ്  ROUTER.  


ഇന്റെർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ് ?