Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വരൂപക്രോമസോമുകളും ലിംഗനിര്‍ണയക്രോമസോമുകളും എന്നിങ്ങനെ രണ്ടുതരം ക്രോമസോമുകൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നു.

2.സ്ത്രീയുടെ ജനിതകഘടന 44+XX ഉം പുരുഷന്റേത് 44+XY യും ആണ്.

3.സ്ത്രീയില്‍ രണ്ട് X ക്രോമസോമുകളും പുരുഷന്‍മാരില്‍ ഒരു X ക്രോമസോമും ഒരു Y ക്രോമസോമും ആണുള്ളത്.

A1 മാത്രം ശരി

B2,3 മാത്രം ശരി

Cഎല്ലാ പ്രസ്താവനകളും ശരിയാണ്

Dഎല്ലാ പ്രസ്താവനകളും തെറ്റാണ്.

Answer:

C. എല്ലാ പ്രസ്താവനകളും ശരിയാണ്

Read Explanation:

  • മനുഷ്യനിൽ 46 ക്രോമസോമുകളുണ്ട്. ഇവയിൽ 44 എണ്ണം സ്വരൂപ ക്രോമസോമുകളും (Somatic chromosomes) രണ്ടെണ്ണം ലിംഗനിർണയ ക്രോമസോമുകളുമാണ് (Sex chromosomes).
  • ഒരുപോലെയുള്ള രണ്ടു ക്രോമസോമുകൾ ചേർന്നതാണ് ഒരു സ്വരൂപജോഡി.
  • അങ്ങനെ 22 ജോഡി സ്വരൂപ ക്രോമസോമുകളാണ് മനുഷ്യരിലുള്ളത്.
  • ലിംഗനിർണയ ക്രോമസോമുകൾ രണ്ടുതരമുണ്ട്. അവയെ X ക്രോമസോം എന്നും Y ക്രോമസോം എന്നും വിളിക്കുന്നു.
  • സ്ത്രീകളിൽ രണ്ട് X ക്രോമസോമുകളും പുരുഷൻമാരിൽ ഒരു X ക്രോമസോമും ഒരു Y ക്രോമസോമുമാണുള്ളത്.
  • അതായത്, സ്ത്രീയുടെ ജനിതകഘടന 44 - XX ഉം പുരുഷന്മാരിലേത് 44 + XY ഉം ആണ്.

Related Questions:

DNA യുടെ പൂർണരൂപമെന്ത് ?
ആന്റി ബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
മനുഷ്യ ശരീരത്തിൻ്റെ സാധാരണ താപനിലയാണ് :
മനുഷ്യനിൽ കാണപ്പെടുന്ന ക്രോമോസോമുകളുടെ എണ്ണം
ഒരു സ്വഭാവത്തെ നിർണയിക്കുന്ന ജീനിന് വ്യത്യസ്‌ത തരങ്ങളുണ്ടാകും, ഇവയാണ്?