App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിര വാദ്യോപകരണം ഏതാണ് ?

Aചേങ്ങില

Bമരപ്പാണി

Cഇലത്താളം

Dനാദസ്വരം

Answer:

D. നാദസ്വരം

Read Explanation:

  • ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു സുഷിര വാദ്യോപകരണമാണ് നാഗസ്വരം അഥവാ നാദസ്വരം.
  • തടിയിൽ നിർമിച്ച ഒരു സുഷിരവാദ്യമാണിത്.
  • ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളിൽ മുൻനിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്.
  • നാഗസ്വരത്തിൽ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക.
  • നാഗസ്വരത്തിന്റെ കുഴലിൽ ആകെ 12 സുഷിരങ്ങളാണുള്ളത്. അതിൽ ഒരെണ്ണം ശ്രുതി ചേർക്കാൻ മെഴുകു കൊണ്ട് അടച്ചിരിക്കും
  • മംഗളകർമ്മങ്ങൾക്ക് അഭിവാജ്യ ഘടകമായതിനാൽ മംഗള വാദ്യമായി അറിയപ്പെടുന്നു.

Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഏതു വാദ്യോപകരണമാണ് 'കൈമണി' എന്ന പേരിലും അറിയപ്പെടുന്നത് ?
അർദ്ധരാത്രി അവതരിപ്പിക്കുന്ന തുള്ളൽ ?
പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കൂടിയാട്ടം എന്ന ക്ഷേത്ര കലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് തിരഞ്ഞെടുക്കുക:

1.കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കൽ നാടകരൂപം.

2.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ തന്നെ ആദ്യത്തെ കലാരൂപം.

3.കൂടിയാട്ടത്തിൽ നങ്ങ്യാർമാർ പുരുഷ കഥാപാത്രങ്ങളെയും,ചാക്യാർമാർ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.

താഴെ തന്നിരിക്കുന്ന ക്ഷേത്ര വാദ്യങ്ങളിൽ 'ദേവവാദ്യങ്ങൾ' ഏതെല്ലാമാണ് ?

1.ഇടയ്ക്ക

2.ശംഖ്

3.മദ്ദളം

4.തിമില