താഴെ തന്നിരിക്കുന്നവയിൽ ഏതു വാദ്യോപകരണമാണ് 'കൈമണി' എന്ന പേരിലും അറിയപ്പെടുന്നത് ?Aഇലത്താളംBചേങ്കിലCമരപ്പാണിDതിമിലAnswer: A. ഇലത്താളം Read Explanation: കേരളത്തിന്റെ തനതായ ഒരു വാദ്യോപകരണമാണ് ഇലത്താളം അഥവാ കൈമണി. കേരളത്തിലെ അനുഷ്ഠാനകലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ട് കിലോയോളം ഭാരം ഉണ്ടാകുന്ന ഇലത്താളത്തിന്റെ ചെറിയ രൂപം മാർഗ്ഗംകളി പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്. Read more in App