App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് അനൗപചാരിക വിദ്യാഭ്യാസ ഏജൻസി ?

Aകോളേജ്

Bകുടുംബം

Cസമൂഹം

Dഓപ്പൺ സ്കൂൾ

Answer:

D. ഓപ്പൺ സ്കൂൾ

Read Explanation:

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം.
  • കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ - ഓപ്പൺ സ്കൂൾ, ഓപ്പൺ യൂണിവേഴ്സിറ്റി, വയോജന വിദ്യാഭ്യാസം, ഗ്രന്ഥ ശാല സംഘം, കേരളം ശാസ്ത് സാഹിത്യ പരിഷത്ത്, KANFED എന്നിവ.
  • നിഷ്കൃതമായ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടി നിശ്ചിത നിയമാവലിക്ക് വിധേയമായി ബോധപൂർവ്വം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന വിദ്യാഭ്യാസ ഏജൻസികളാണ് ഔപചാരിക വിദ്യാഭ്യാസം ഏജൻസികൾ. 
  • ഔപചാരിക വിദ്യാഭ്യാസ ഏജൻസികൾ -സ്കൂൾ ,കോളേജ് എന്നിവ.
  • 'യാദൃച്ഛികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസം' ആനുഷൻഗിക വിദ്യാഭ്യാസം എന്നറിയപ്പെടുന്നു. 
  • ആനുഷൻഗിക വിദ്യാഭ്യാസത്തിനു ഉദാഹരണമാണ് സമൂഹം, കുടുംബം, പ്രസ്, റേഡിയോ തുടങ്ങിയവ.

Related Questions:

സൃഷ്ടി / മുരടിപ്പ് OR സർഗ്ഗാത്മകത / അലസത എന്നിവ ഏത് പ്രായത്തിൽ അനുഭവപ്പെടുന്നതാണ്
മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ദർശനം ?
'വിദ്യാഭ്യാസത്തിൻറെ ഉള്ളുകളികൾ', 'ശിശുവിനെ കണ്ടെത്തൽ' എന്നിവ ആരുടെ രചനകളാണ് ?
നല്ല വ്യക്തിത്വമുള്ള പൗരന്മാരെ സൃഷ്ടിക്കാനും സ്ത്രീകളിൽ ആത്മവിശ്വാസവും ധൈര്യവും പകരാനും വിദ്യാഭ്യാസത്തിന് കഴിയണം എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ?
പ്രാദേശിക പാഠ്യ പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് :