വേവ് മെക്കാനിക‌് പോസ്റ്റുലേറ്റുകൾ (Postulates of Wave Mechanics)
അറ്റോമിക ലെവലിൽ വികിരണങ്ങളുടെയും ദ്രവ്യത്തി ന്റെയും തരംഗ സ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ഭൗതിക ശാസ്ത്രശാഖ
തരംഗദൈർഘ്യം, ആവൃത്തി, ഡിഫ്രാക്ഷൻ, ഇന്റർഫെറൻസ് തുടങ്ങിയ ആശയങ്ങൾ ഉൾകൊള്ളിച്ച് കൊണ്ട് പഠിക്കുന്ന ക്വാണ്ടം സിദ്ധാനത്തിൻ്റെ ഒരു ഭാഗമാണ് വേവ് മെക്കാനിക്സ്
ക്വാണ്ടം ഫിസിക്‌സിൽ ഒരു കണികയുടെ ക്വാണ്ടം സ്റ്റേറ്റിനെ വിശദീകരിക്കുന്ന ഒരു ഗണിതശാസ്ത്ര വിവരണ മാണ് വേി ഫംങ്ഷൻ.
തരംഗത്തിന്റെ ഏറ്റവും ലളിതമായ രൂപം എന്നത്, x ദിശയിൽ സഞ്ചരിക്കുന്ന ഒരു ട്രാവലിങ് സൈൻ അഥവാ കൊസൈൻ തരംഗമാണ്.
ψ = A cos (kx-ωt)
A = തരംഗത്തിന്റെ ആയതി
k = 2π/λ, λ- തരംഗദൈർഘ്യം
ω = 2 πf (ക്രോണീയ ആവൃത്തി)
യാന്ത്രിക തരംഗങ്ങൾക്ക് (ശബ്ദ തരംഗം, ജലം etc..
ψ എന്നത് ആറ്റത്തിൻ്റെ സ്ഥാനം x നെയും സമയം t യെയും വിവരിക്കുന്നു.
വൈദ്യുത കാന്തിക തരംഗങ്ങൾക്ക്,ψ എന്നത് ഇലക്ട്രിക് അഥവാ മാഗ്നറ്റിക് മണ്ഡലങ്ങളെ വിവരിക്കുന്നു