App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?

Aഅതിർത്തി സംരക്ഷണം

Bആരോഗ്യ സംരക്ഷണം നൽകുക

Cആഭ്യന്തര സമാധാനം

Dനീതി നടപ്പാക്കൽ

Answer:

B. ആരോഗ്യ സംരക്ഷണം നൽകുക

Read Explanation:

രാഷ്ട്രത്തിന്റെ ചുമതലകൾ

  1. നിർബന്ധിതമായ ചുമതല (Obligatory function)

  2. വിവേചനപരമായ ചുമതല (Discretionary function)

  • രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹി ക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംര ക്ഷണം നൽകുന്നതുമായ ചുമതലകളാണ്

  • -നിർബന്ധിതമായ ചുമതല

നിർബന്ധിതമായ ചുമതലകൾ

  1. അതിർത്തി സംരക്ഷണം

  2. ആഭ്യന്തര സമാധാനം

  3. അവകാശ സംരക്ഷണം

  4. നീതി നടപ്പാക്കൽ

വിവേചനപരമായ ചുമതലകൾ

  • ആരോഗ്യ സംരക്ഷണം നൽകുക എന്നത് രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയിൽ പെടുന്നു.

  • ഇത് രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിർവഹിക്കേണ്ട കാര്യമാണ്.

  • വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, ക്ഷേമപദ്ധതികൾ നടപ്പിലാക്കുക, ഗതാഗത സൗകര്യം ഒരുക്കുക എന്നിവയും രാഷ്ട്രത്തിൻ്റെ വിവേചനപരമായ ചുമതലകളാണ്.


Related Questions:

രാഷ്ട്രതന്ത്രശാസ്ത്രത്തിലെ പ്രധാന വ്യക്തികളെയും അവരുടെ സംഭാവനകളെയും സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?

  1. അരിസ്റ്റോട്ടിൽ ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നു.
  2. അരിസ്റ്റോട്ടിലിന്റെ പ്രശസ്തമായ കൃതിയാണ് 'പൊളിറ്റിക്സ്', ഇത് രാഷ്ട്രത്തെ സമഗ്രമായി വിശകലനം ചെയ്ത ആദ്യ കൃതിയാണ്.
  3. നിക്കോളോ മാക്യവല്ലി ഇറ്റാലിയൻ ചിന്തകനും 'ദി പ്രിൻസ്' എന്ന കൃതിയുടെ രചയിതാവുമാണ്.
    രാഷ്ട്രതന്ത്രശാസ്ത്രം എന്തുമായി ബന്ധപ്പെട്ട പഠന മേഖലയാണ് ?
    അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?
    "സമൂഹത്തിന് ആവശ്യമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും അത് എങ്ങനെ വിതരണം ചെയ്യാമെന്ന് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് രാഷ്ട്രതന്ത്രശാസ്ത്രം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?
    ആധുനിക രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് ആര് ?