Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് പ്രദേശങ്ങളിലെ അന്തരീക്ഷത്തിലാണ് ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ പൊടിപടലങ്ങൾ കാണപ്പെടുന്നത് ?

Aഉപോഷ്ണമേഖല പ്രദേശങ്ങൾ

Bമിതോഷ്ണമേഖലാ പ്രദേശങ്ങൾ

Cഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും

Dധ്രുവപ്രദേശങ്ങളിൽ

Answer:

C. ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും

Read Explanation:

വ്യത്യസ്ത സ്രോതസ്സുകളിൽനിന്ന് എത്തിച്ചേരുന്ന കടലുപ്പ്, ചാരം, പൂമ്പൊടി, ഉൽക്കാശകലങ്ങൾ, നേർത്ത മൺതരികൾ തുടങ്ങിയ ചെറിയ ഖരപദാർഥങ്ങൾ ഉൾക്കൊള്ളുന്ന അന്തരീക്ഷം പൊടിപടലങ്ങൾ സാധാ രണയായി കണ്ടുവരുന്നത് അന്തരീക്ഷത്തിന്റെ ഭൗമോപരിതലത്തിനോടടുത്ത ഭാഗങ്ങളിലാണ്. താപസംവഹന പ്രക്രിയയിലൂടെ ഈ ധൂളികണങ്ങൾ ഉയരങ്ങളിലെത്തുന്നു. ഉപോഷ്ണമേഖല പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും വീശുന്ന വരണ്ട കാറ്റു മൂലം ഈ പ്രദേശങ്ങളിലെ അന്തരീക്ഷത്തിൽ ഭൂമധ്യ രേഖാപ്രദേശങ്ങളെ അപേക്ഷിച്ച് പൊടിപടലങ്ങൾ കൂടു തലായി കാണപ്പെടുന്നു


Related Questions:

അന്തരീക്ഷത്തിന്റെ ഏറ്റവും താഴ്ന്ന പാളി ഏതാണ്?
അന്തരീക്ഷത്തിൽ മെസോസ്ഫിയർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
അന്തരീക്ഷത്തിൽ ഘനീകരണ മർമങ്ങളായി വർത്തിക്കുന്ന പൊടിപടലങ്ങളെ ചുറ്റി നീരാവി ഘനീഭവിച്ചാണ് -----രൂപംകൊള്ളുന്നത്
.....ൽ ഓസോൺ ദ്വാരങ്ങൾ കൂടുതൽ പ്രകടമാണ്.
ഏത് അന്തരീക്ഷ പാളിയാണ് അറോറ ബോറിയാലിസ് എന്ന പ്രതിഭാസം സംഭവിക്കുന്നത്?