താഴെ പറയുന്നവയിൽ ഏത് ഹോർമോണിനാണ് അതിന്റെ പ്രവർത്തനത്തിനായി രക്തത്തിൽ ഒരു വാഹക പ്രോട്ടീൻ (transport protein) ആവശ്യമായി വരുന്നത്?
Aഇൻസുലിൻ
Bപ്രോലാക്ടിൻ
Cകോർട്ടിസോൾ
Dഗ്ലൂക്കഗോൺ
Answer:
C. കോർട്ടിസോൾ
Read Explanation:
കോർട്ടിസോൾ ഒരു സ്റ്റിറോയ്ഡ് ഹോർമോൺ ആയതിനാൽ ലിപിഡിൽ ലയിക്കുന്ന വിഭാഗത്തിൽ പെടുന്നു. ലിപിഡിൽ ലയിക്കുന്ന ഹോർമോണുകൾക്ക് രക്തത്തിൽ സഞ്ചരിക്കുന്നതിനായി വാഹക പ്രോട്ടീനുകൾ ആവശ്യമാണ്.
ഇൻസുലിൻ, പ്രോലാക്ടിൻ, ഗ്ലൂക്കഗോൺ എന്നിവ പ്രോട്ടീൻ/പെപ്റ്റൈഡ് ഹോർമോണുകളാണ്, ഇവ ജലത്തിൽ ലയിക്കുന്നതിനാൽ നേരിട്ട് രക്തത്തിൽ ലയിച്ച് സഞ്ചരിക്കുന്നു.