Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഡോ. സക്കീർ ഹുസൈനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ഇന്ത്യയുടെ ആദ്യ മുസ്ലിം പ്രസിഡണ്ട് 

2) പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രസിഡണ്ട് 

3) പദവിയിലെത്തും മുമ്പ് ഭാരത രത്ന ലഭിച്ച ആദ്യ പ്രസിഡണ്ട് 

4) രാഷ്‌ട്രപതി സ്ഥാനത്തെത്തിയ ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി 

A1, 2 & 3

B2, 3 & 4

C1, 2 & 4

Dഇവയെല്ലാം

Answer:

A. 1, 2 & 3

Read Explanation:

സക്കീർ ഹുസൈൻ 

  • രാഷ്ട്രപതിയായ കാലഘട്ടം - 1967 മെയ് 13 - 1969 മെയ് 3 
  • ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതി 
  • ഏറ്റവും കുറച്ചു കാലം രാഷ്ട്രപതിയായ വ്യക്തി 
  • ഒരു ഇന്ത്യൻ സംസ്ഥാനത്തെ ( ബീഹാർ ) ഗവർണറായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി 
  • വിദ്യാഭ്യാസ തത്വചിന്തകനായ രാഷ്ട്രപതി 
  • 1963 ൽ ഭാരതരത്ന ലഭിച്ച വ്യക്തി 
  • അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി 
  • രാജ്യസഭാംഗമായ ശേഷം  രാഷ്ട്രപതിയായ ആദ്യ വ്യക്തി 
  • പ്ലേറ്റോയുടെ ' റിപ്പബ്ലിക്ക് 'എന്ന കൃതി ഉറുദുഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി 
  • 1968 ജനുവരി 10 ന് ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി 

പ്രധാന പുസ്തകങ്ങൾ 

  • ദ ഡൈനാമിക് യൂണിവേഴ്സിറ്റി 
  • ശിക്ഷ 
  • ബ്ലോവിങ് ഹോട്ട് , ബ്ലോവിങ് കോൾഡ് 
  • ക്യാപിറ്റലിസം : ആൻ എസ്സേ ഇൻ അണ്ടർസ്റ്റാൻഡിംഗ് 

Related Questions:

Who among the following holds office during the pleasure of the President?
Article 361 of the Constitution of India guarantees the privilege to the President of India that, he shall
ഇന്ത്യൻ രാഷ്ട്രപതിമാരിൽ പൊതുസ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആരായിരുന്നു ?
രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ മലയാളി ആരാണ് ?
ഇന്ത്യയിലെ ആദ്യ വനിത രാഷ്ട്രപതി ആരാണ് ?