Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്

Aലോല

Bമാലിക

Cജ്വാലാമുഖി

Dഭാഗ്യലക്ഷ്മി

Answer:

C. ജ്വാലാമുഖി

Read Explanation:

വർഗസങ്കരണം (Hybridisation)

  • ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായ ചെടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം.

  • ഇങ്ങനെയുണ്ടാവുന്ന വിത്തുകളിൽ രണ്ടിനത്തിന്റെയും ഗുണങ്ങളുള്ള വയും ദോഷങ്ങളുള്ളവയും സമ്മിശ്രഗുണങ്ങൾ ഉള്ളവയും ഉണ്ടാവാം.

  • ഇതിൽ അനുഗുണമായ വിത്തുകൾ തിരഞ്ഞെടുക്കുന്നു.

കേരളത്തിലെ പ്രധാന സങ്കരയിന വിളകൾ 

  • നെല്ല് : പവിത്ര, ഹ്രസ്വ, അന്നപൂർണ

  • പയർ : ലോല, മാലിക, ഭാഗ്യലക്ഷ്മി, ജ്യോതിക

  • പച്ചമുളക് :  ഉജ്ജ്വല ജ്വാലാമുഖി അനുഗ്രഹ

  • വെണ്ട : കിരൺ, അർക്ക, അനാമിക. സൽക്കീർത്തി

  • വഴുതന :  സൂര്യ, ശ്വേത, ഹരിത,നീലിമ

  • തക്കാളി : മുക്തി, അനഘ അക്ഷയ 


Related Questions:

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം ഏത്?
താഴെ പറയുന്നവയിൽ ധാന്യകത്തിൻ്റെ നിർമ്മിതിയിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
സസ്യരോഗങ്ങൾക്ക് കാരണമാകുന്ന ജൈവ ഘടകങ്ങളിൽ ഉൾപ്പെടുന്നതും എന്നാൽ മൃഗങ്ങളോ സൂക്ഷ്മാണുക്കളോ അല്ലാത്തതുമായ ഒരു തരം ജീവി ഏതാണ്?
കയർ ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യം ഏത്?
വ്യത്യസ്ത ജനിതകഘടനയുള്ള രണ്ട് സസ്യങ്ങളെ കൃത്രിമമായി പരാഗണം നടത്തി പുതിയ തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയ എന്താണ് അറിയപ്പെടുന്നത്?