App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതേത് ?

Aരാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ

Bരാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന വിവരങ്ങൾ

Cകോടതിയുടെ പരിഗണനയിലുള്ള വിവരങ്ങൾ

Dസ്ഥിതി വിവരകണക്കുകൾ

Answer:

D. സ്ഥിതി വിവരകണക്കുകൾ

Read Explanation:

വിവരാവകാശ നിയമം 

  • പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള നിയമം.
  • വിവരാവകാശ നിയമത്തിലെ വകുപ്പ് 2(h) പ്രകാരം "പൊതു അധികാരികള്‍” എന്നാല്‍ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ കിഴിലുള്ള എല്ലാ അധികാരികളെയും സ്ഥാപനങ്ങളെയും അര്‍ത്ഥമാക്കുന്നു.
  • പൊതു ഫണ്ടില്‍ നിന്ന്‌ നേരിട്ടോ അല്ലാതെയോ ഗണ്യമായി ധനസഹായം ലഭിക്കുന്ന സിവില്‍ സൊസൈറ്റികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

വിവരാവകാശ നിയമത്തിലെ വകുപ്പ് 8 വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്നുള്ള ഇളവുകളെ കുറിച്ച് പ്രതിപാദിക്കുന്നു

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വിവരങ്ങൾ
  • രാജ്യത്തിന്റെ സുരക്ഷ, ശാസ്ത്രീയ, തന്ത്രപര, സാമ്പത്തിക താൽപ്പര്യങ്ങൾ. 
  • വിദേശ രാജ്യവുമായുള്ള ബന്ധം
  • ഒരു കുറ്റകൃത്യത്തിന്റെ പ്രേരണയിലേക്ക് നയിക്കുന്ന തരത്തിലുള്ള വിവരങ്ങൾ
  • കോടതി നിയമം മൂലം വിലക്കപെട്ടിട്ടുള്ള വിവരങ്ങൾ
  • പാർലമെൻറിലെയോ നിയമസഭയുടെയോ വിശേഷ അവകാശങ്ങൾക്ക് ലംഘനമായി തീരാവുന്ന വിവരങ്ങൾ
  • തക്കതായ അധികാര സ്ഥാനത്തിന്‌ പൊതുജനത്തിന്റെ ഭൂരിപക്ഷ താല്പര്യം, അത്തരം വിവരത്തിന്റെ ഭൂരിപക്ഷടുത്തല്‍ ആവശ്യപ്പെടുന്നുവെന്നും,
    ബോദ്ധ്യപ്പെടുന്നുവെങ്കില്‍ അല്ലാതെ മുന്നാം കക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻറെയും, വ്യാപാര രഹസ്യ
    ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്റെ വെളിപ്പെടുത്തല്‍.

Related Questions:

വിവരാവകാശ നിയമത്തിലെ 'വകുപ്പ് 20' എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
2005 - ലെ വിവരാവകാശ നിയമപ്രകാരം പൗരന് ലഭിക്കാവുന്ന വിവരവുമായി ബന്ധപ്പെട്ട ശരി ഉത്തരം ഏതാണ് ?

താഴെ പറയുന്നവയിൽ കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അംഗങ്ങളുടെ കാലാവധി - മൂന്നുവർഷം അല്ലെങ്കിൽ 60 വയസ്സ്
  2. നിലവിലെ മുഖ്യ കമ്മീഷണർ - വി . ഹരി നായർ
  3. ആദ്യ മുഖ്യ കമ്മീഷണർ - പാലാട്ട് മോഹൻ ദാസ്

    ശരിയായ ജോഡി ഏത് ?

    1. MKSS - വിവരാവകാശത്തിന് വേണ്ടിയുള്ള പ്രസ്ഥാനം
    2. സ്വത്തവകാശം - നിയമപരമായ അവകാശം
    3. ബഹുമതികൾ റദ്ദാക്കൽ - മൗലിക അവകാശം
    4. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV (A) - മൗലിക കടമകൾ

     

    വിവരാവകാശ നിയമം പാസാക്കിയ വർഷം?