Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - അഞ്ച് വർഷം അല്ലെങ്കിൽ 65 വയസ്സ്
  2. കാലാവധി നിർദ്ദേശിക്കാനുള്ള അധികാരം പാർലമെൻ്റിനാണ്
  3. ആസ്ഥാനം - CIC ഭവൻ ന്യൂഡൽഹി

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dരണ്ടും മൂന്നും ശരി

    Answer:

    D. രണ്ടും മൂന്നും ശരി

    Read Explanation:

    • 2005 ഒക്ടോബർ 12-ന് വിവരാവകാശ നിയമം, 2005 നിലവിൽ വന്നതോടെയാണ് ദേശീയ വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്.

    • ദേശീയ വിവരാവകാശ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി - മൂന്ന് വർഷം അല്ലെങ്കിൽ 65 വയസ്സ്(ഏതാണോ ആദ്യം അത് )

    • ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും (Chief Information Commissioner - CIC) പത്തിൽ കൂടാത്ത മറ്റ് വിവരാവകാശ കമ്മീഷണർമാരും (Information Commissioners - ICs) ചേർന്നതാണ് കമ്മീഷൻ.

    • രാഷ്ട്രപതിയാണ് മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും നിയമിക്കുന്നത്. എന്നാൽ, ഇവരെ നിയമിക്കുന്നതിന് ഒരു സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ ആവശ്യമാണ്.

    • ഈ കമ്മിറ്റിയിൽ പ്രധാനമന്ത്രി (ചെയർപേഴ്സൺ), ലോക്സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവർ ഉൾപ്പെടുന്നു.

    • കാലാവധി നിർദ്ദേശിക്കാനുള്ള അധികാരം പാർലമെൻ്റിലാണ്

    • ആസ്ഥാനം - CIC ഭവൻ ന്യൂഡൽഹി


    Related Questions:

    വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?
    തമിഴ്നാട്ടിൽ വിവരാവകാശ നിയമം പാസാക്കിയത് ഏത് വർഷം?

    താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ആണ്
    2. അപേക്ഷ ഫീസ് - ഇരുപത് രൂപ
    3. ദാരിദ്രരേഖയ്ക്ക് താഴെ ഉള്ളവർക്ക് ഫീസ് ഇല്ല
    4. അപേക്ഷ പ്രകാരം മറുപടി ലഭിക്കേണ്ടത് - 35 ദിവസത്തിനകം
      2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് തിരഞ്ഞെടുക്കുക.
      വിവരാവകാശ നിയമപ്രകാരം രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് എത്ര ദിവസത്തിനുള്ളിലാണ് ?