App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സഖ്യശക്തികളിൽ (Allied Powers) പെടാത്ത രാജ്യമേത് ?

Aഇറ്റലി

Bഇംഗ്ലണ്ട്

Cഫ്രാൻസ്

Dചൈന

Answer:

A. ഇറ്റലി

Read Explanation:

അച്ചുതണ്ട് ശക്തികളും,സഖ്യ ശക്തികളും 

  • 1936 ൽ ഇറ്റലിയും ജർമ്മനിയും ചേർന്ന് ഒരു രാഷ്ട്രീയ സഹകരണ ഉടമ്പടിയിൽ ഒപ്പുവച്ചു.
  • റോം - ബെർലിൻ അച്ചുതണ്ട് എന്ന പേരിൽ ഇതറിയപ്പെടുന്നു.
  • 1937 ൽ ജപ്പാൻ ഈ സഖ്യത്തിൽ ചേർന്നതോടെ റോം - ബെർലിൻ - ടോക്കിയോ അച്ചുതണ്ട് എന്ന ഫാസിസ്റ്റ് ബ്ലോക്ക് നിലവിൽ വന്നു.
  • ഇതിലെ അംഗങ്ങളെ അച്ചുതണ്ട് ശക്തികൾ എന്നാണ് വിളിച്ചിരുന്നത്
  • അച്ചുതണ്ട് ശക്തികൾക്കെതിരെ ശക്തമായ ഒരു സൈനികസഖ്യം രൂപം കൊള്ളുകയുണ്ടായി.
  • ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്.
  • പിന്നീട് സോവിയറ്റ് യൂണിയനും, അമേരിക്കയും ഇതിൽ ചേർന്നു.
  • ഈ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ സഖ്യ ശക്തികൾ എന്നാണ് വിളിച്ചിരുന്നത്.
  • 50 രാജ്യങ്ങൾ ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നു

Related Questions:

വേഴ്‌സായ് സന്ധി നടന്ന വർഷം ?
ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധസമരം നയിച്ച രാജ്യം ഏത് ?
സർവരാഷ്ട്രസഖ്യം (League of nations) എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തിയാര് ?
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
സിയോണിസ്റ്റ് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?