Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ വിദ്യാഭ്യാസത്തിൽ സദാചാരമൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ വ്യക്തി ?

Aവില്യം വൂണ്ട്

Bജീൻ പിയാഷേ

Cഹെർബർട്ട്

Dപെസ്റ്റലോസി

Answer:

D. പെസ്റ്റലോസി

Read Explanation:

ജൊഹാൻ ഹെൻറി പെസ്റ്റലോസി

  • ഭാഷ പഠിക്കാൻ വർണ്ണമാലയും കണക്ക് പഠിക്കാൻ മണിച്ചട്ടയും ആദ്യമായി ഉണ്ടാക്കിയത് പെസ്റ്റലോസ്സിയാണ്.
  • പെസ്റ്റലോസി വിദ്യാഭ്യാസത്തെ നിർവചിച്ചത് ബുദ്ധിയുടേയും ഹൃദയത്തിന്റെയും ശരീരത്തിന്റെയും സമഞ്ജസമായ വികാസമെന്നാണ്. 
  • ബോധനരീതി, നിരീക്ഷണം, വസ്തു ബോധനം, അനുക്രമീകരണം എന്നിവയിലൂന്നിയ പഠനം എന്നതാണ് പെസ്റ്റലോസ്സിയുടെ രീതി. 

പ്രധാന കൃതികൾ :-

  • അമ്മമാർക്ക് ഒരു പുസ്തകം  
  • അമ്മയും കുഞ്ഞും

പെസ്റ്റലോസിയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ

  • വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് ലഭിക്കേണ്ടത് അവരുടെ കഴിവുകൾ സ്വയം വികസിപ്പിച്ചെടുക്കാനുള്ള ശേഷിയാണ്. 
  • ഓരോ വിദ്യാർത്ഥിയും ഇത്തരത്തിൽ വിദ്യാഭ്യാസം സമ്പാദിക്കുന്ന രീതിയാണ് അന്തർ പ്രേരണാ പഠനം.
  • വസ്തുക്കളെയും വസ്തുതകളെയും സംഭവങ്ങളെയും അതിസൂക്ഷ്മതയോടെ നിരീക്ഷിച്ച് സ്വയം വിശകലനം ചെയ്ത് സ്വന്തം അനുഭവങ്ങളിലൂടെയും, വീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കുകയാണ് വിജ്ഞാനം.

 


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. മാനസിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മനഃശാസ്ത്ര ശാഖ - ചികിത്സാ മനഃശാസ്ത്രം (നൈദാനിക മനഃശാസ്ത്രം)
  2. സാമൂഹ്യവിരുദ്ധനും കുറ്റകൃത്യ പ്രവണതയുള്ളവനും ആകുന്നതിന്റെ മാനസികമായ കാരണങ്ങൾ, അവരുടെ ചികിത്സാ സാധ്യതകൾ തുടങ്ങിയവ ജനിതക മനഃശാസ്ത്രത്തിൽ ഉൾപ്പെടുന്നു.
  3. ഓർമ, മറവി, ചിന്ത, സംവേദനം, പ്രത്യക്ഷണം തുടങ്ങിയ മാനസിക പ്രക്രിയകളെ കുറിച്ച് പഠിക്കുന്ന മനഃശാസ്ത്രശാഖയാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
  4. തൊഴിൽ രംഗത്തുണ്ടാകുന്ന മാനസിക സംഘർഷ ങ്ങൾ, അലസത, തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന മനഃശാസ്ത്രശാഖയാണ് കായിക മനഃശാസ്ത്രം.
  5. നിയമപരമായിട്ടുള്ള കാര്യങ്ങളിൽ വ്യക്തികൾക്ക് ആവശ്യമായ സഹായം നൽകുന്ന മനഃശാസ്ത്ര ശാഖയാണ് നിയമ മനഃശാസ്ത്രം.
    സാമൂഹ്യമിതിയെക്കുറിച്ച് പഠനം നടത്തിയത് ?
    കുട്ടികളുടെ വായനാഭിരുചി പ്രോത്സാഹിപ്പിക്കാനും അവരിൽ വായനാശീലം വളർത്തിയെടുക്കുവാനും അധ്യാപകനെന്ന നിലയിൽ താങ്കൾ രക്ഷിതാക്കൾക്ക് നൽകുന്ന ഉപദേശം എന്തായിരിക്കും ?
    What is one major advantage of year planning for teachers?
    താഴെപ്പറയുന്നവയിൽ ഋണപ്രബലത്തിന് ഉദാഹരണമേത് ?