Challenger App

No.1 PSC Learning App

1M+ Downloads

താഴെ പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയമ നിർമ്മാണ വിഭാഗത്തേക്കാൾ താഴ്ന്ന റാങ്കിലുള്ള അല്ലെങ്കിൽ നിയമസഭയ്ക്ക് കീഴിലുള്ള ഒരു എക്സിക്യൂട്ടീവ് വഴി നിയമ നിർമ്മാണ അധികാരം വിനിയോഗിക്കുന്നതിനെ പറയുന്നത് നിയുക്ത നിയമ നിർമ്മാണം എന്നാണ്.
  2. നിയമ നിർമ്മാണ വിഭാഗം ഒരു നിയമം നടപ്പിലാക്കുമ്പോൾ ആ നിയമത്തിലൂടെ തന്നെ കാര്യനിർവഹണ വിഭാഗത്തിലേക്ക് ആ നിയമത്തിന്റെ ആവശ്യകതയിലേക്കായി ചില ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം നൽകുന്നു.
  3. കാര്യനിർവഹണ വിഭാഗത്തിന് നിയമ നിർമ്മാണത്തിനുള്ള അധികാരം നൽകുന്ന നിയമത്തെ വിളിക്കുന്നത് delegated ആക്ട് എന്നാണ്.
  4. നിയുക്ത നിയമ നിർമ്മാണം (delegated legislation) അറിയപ്പെടുന്ന മറ്റു പേരുകൾ- ദ്വിതീയ നിയമനിർമ്മാണം (Secondary legislation), സബോർഡിനേറ്റ് നിയമനിർമ്മാണം(Subordinate legislation), ഭരണപരമായ നിയമനിർമ്മാണം (Administrative legislation) എന്നൊക്കെയാണ്.
  5. നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവഹണം നടത്തുകയും ചെയ്യുന്ന വിഭാഗത്തെ കാര്യ നിർവഹണവിഭാഗം എന്നു പറയുന്നു.

    Aii തെറ്റ്, iii ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di, ii, iv, v ശരി

    Answer:

    D. i, ii, iv, v ശരി

    Read Explanation:

    കാര്യനിർവഹണ വിഭാഗത്തിന് നിയമ നിർമ്മാണത്തിനുള്ള അധികാരം നൽകുന്ന നിയമത്തെ വിളിക്കുന്നത് - Supreme Legislation/parent Act.


    Related Questions:

    സമഗ്ര ഭൂപരിഷ്‌കരണ നിയമം നിർമ്മിക്കുന്നതിനായി ഒന്നാം ഇ.എം.എസ്. സർക്കാരിന്റെ കാലത്ത് ഒരു സമിതി രൂപീകരിക്കുകയുണ്ടായി. താഴെ പറയുന്നവരിൽ ആരായിരുന്നു സമിതിയുടെ അദ്ധ്യക്ഷൻ?
    കേരളാ വനം വകുപ്പ് മേധാവി ആയി നിയമിതനായത് ?

    ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത്

    1. 1993 രൂപീകൃതമായി
    2. 102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
    3. കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
    4. കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്
      ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച അലർട്ടുകൾ പ്രഖ്യാപിക്കുന്നത്?
      കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?