App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭം ആരംഭിച്ചത് ആര് ?

Aകെ. കേളപ്പൻ

Bടി.കെ മാധവൻ

Cകെ.പി കേശവമേനോൻ

Dസി.വി കുഞ്ഞിരാമൻ

Answer:

B. ടി.കെ മാധവൻ

Read Explanation:

ക്ഷേത്രപ്രവേശന പ്രക്ഷോഭം

  • തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് - ടി.കെ.മാധവന്‍
  • എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ടി.കെ. മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ചത് - 1919
  • 1923-ൽ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്  - ടി.കെ.മാധവന്‍,
  • മധ്യതിരുവിതാംകൂറിലെ വൈക്കം ക്ഷേത്രത്തിന്റെ പരിസരത്തെ പൊതുവഴികള്‍ സമസ്ത ജാതിക്കാര്‍ക്കുമായി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ നടന്ന സത്യാഗ്രഹം - വൈക്കം സത്യാഗ്രഹം

  • ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ 1932-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷന്‍ - വി.എസ്‌. സുബ്രഹ്മണ്യ അയ്യര്‍ (1934-ല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു)
  • 1936 മാര്‍ച്ച്‌ 22-ന്‌ തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന വാര്‍ഷികസമ്മേളനത്തില്‍ ഒരു ക്ഷേത്രപ്രവേശന കമ്മിറ്റി രൂപീകരിക്കാനും കേരളത്തില്‍ ക്ഷേത്ര പ്രവേശന പ്രസ്ഥാനം ആരംഭിക്കാനും തീരുമാനിച്ച സംഘടന - കേരള ഹരിജന്‍ സേവക്‌ സംഘ്.
  • തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന പ്രക്ഷോഭം നടക്കുമ്പോള്‍ അഖിലേന്ത്യാ ഹരിജന്‍ സേവക്‌ സംഘിന്റെ പ്രസിഡന്റ്‌ - ജി. ഡി. ബിര്‍ല (സെക്രട്ടറി - എ.വി. തക്കര്‍)

  • കേരളത്തിൽ ക്ഷേത്രപ്രവേശന ദിനമായി ആചരിച്ചത് - 1936 ഏപ്രില്‍ 19
  • തിരുവനന്തപുരത്ത്‌ വച്ച്‌ നടന്ന കേരള ക്ഷേത്ര പ്രവേശന സമ്മേളനത്തിന്‌ അധ്യക്ഷത വഹിച്ചത്‌ - ശ്രീമതി രാമേശ്വരി നെഹ്റു
  • കേരള ക്ഷേത്രപവേശന സമ്മേളനത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ പ്രമേയം അവതരിപ്പിച്ചത്‌ - കെ. കേളപ്പന്‍
  • ക്ഷേത്രപ്രവേശനത്തെ അനുകുലിച്ചുകൊണ്ട്‌ ഏകദേശം 55000 സവര്‍ണര്‍ ഒപ്പിട്ട മെമ്മോറിയല്‍ ദിവാന്‍ സര്‍. സി.പി.രാമസ്വാമി അയ്യര്‍ക്ക്‌ സമര്‍പ്പിച്ച വര്‍ഷം - 1936 നവംബര്‍ 3
  • ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ചില നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് ശ്രീ ചിത്തിര തിരുനാൾ വിളംബരം പുറപ്പെടുവിച്ച തീയതി : 1936 നവംബര്‍ 24

  • ക്ഷേത്രപ്രവേശന വിളംബര സ്മാരക കമ്മിറ്റിയുടെ പ്രസിഡന്റ്‌ - ചങ്ങനാശ്ശേരി കെ. പരമേശ്വരപിള്ള


Related Questions:

ബ്രഹ്മനിഷ്ഠ വിദ്യാ മഠം സ്ഥാപിച്ചത് ആരാണ്?
പുലയരാജ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
Which was the original name of Thycaud Ayya Swamikal?
What was the original name of Thycaud Ayya ?
കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര് ?