App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ മുസ്‌ലിം മഹാജനസഭയുടെ സ്ഥാപകൻ ?

Aവക്കം അബ്‌ദുൾ ഖാദർ മൗലവി

Bഖാൻ അബ്ദുൾ ഖാഫർ ഖാൻ

Cമുജീബ് റഹ്‌മാൻ കിനാലൂർ

Dമുഹമ്മദ് അബ്ദുറഹിമാൻ

Answer:

A. വക്കം അബ്‌ദുൾ ഖാദർ മൗലവി

Read Explanation:

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു. സ്വദേശാഭിമാനിക്കുശേഷം മൗലവി മുസ്‌ലിം സമുദായത്തിന്റെ സാംസ്കാരിക നവോത്ഥാനത്തെ ലക്ഷ്യമാക്കി 1906 ജനുവരിയിൽ മുസ്‌ലിം, 1918-ൽ അൽ ‍ഇസ്‌ലാം. 1931-ൽ ദീപിക എന്നീ മാസികകൾ പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്‌ലിം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു. തിരുവിതാംകൂർ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


Related Questions:

കേന്ദ്രമന്ത്രി ആയ ആദ്യ മലയാളി വനിത ആരാണ് ?
സാമൂഹ്യ പരിഷ്കർത്താവായ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടന ?
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത് ?
"മലബാറിലെ നാരായണഗുരു" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആത്മീയ വിപ്ലവകാരി ?

അയ്യൻകാളിയുടെ ജീവിത ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ താഴെ കൊടു ത്തിരിക്കുന്നു. ഇതിൽ ശരിയായവ കണ്ടെത്തുക.

  1. 1893 - വില്ലുവണ്ടിയാത്ര.
  2. 1905 - നിലത്തെഴുത്തു പള്ളിക്കൂടം സ്ഥാപിച്ചു.
  3. 1907 - സാധുജനപരിപാലന സംഘം രൂപീകരിച്ചു.
  4. 1910 - തിരുവിതാംകൂർ പ്രജാസഭയിൽ അംഗമായി.