Aഉത്തരേന്ത്യൻ ഗംഗാ സമതലം
Bപശ്ചിമ തീരസമതലം
Cതെക്കേ ഇന്ത്യയിലെ മൈസൂർ ഫലകം
Dപൂർവ തീരസമതലം
Answer:
B. പശ്ചിമ തീരസമതലം
Read Explanation:
തീരസമതലം
തീരസമതലങ്ങളിലുടനീളം സാന്നിധ്യമുള്ള മണ്ണിനമേത്
എക്കൽ മണ്ണ്
ഡെക്കാൺ പീഠഭൂമിയെ ചുറ്റി 6100 കി.മീ. (7516 km) ദൈർഘ്യമുള്ള തീരദേശം ഉപദ്വീപീയ ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യയുടെ തീരദേശം ഗുജറാത്തിലെ റാൻ-ഓഫ് കച്ച് മുതൽ ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ വരെ വ്യാപിച്ചു കിടക്കുന്നു.
തീരസമതലത്തിലെ പ്രധാന കാർഷിക വിളകളാണ് തെങ്ങ്, നെല്ല് എന്നിവ.
തീരസമതലത്തെ പശ്ചിമ തീരസമതലമെന്നും പൂർവ്വതീരസമതലമെന്നും രണ്ടായി തിരിച്ചിരിക്കുന്നു.
പശ്ചിമ തീരസമതലം
അറേബ്യൻ കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ കച്ച് മുതൽ കന്യാകുമാരി വരെയുള്ള ഭാഗമാണ് പശ്ചിമ തീരസമതലം.
ഉപവിഭാഗങ്ങൾ
(SCERT STD XI)
ഗുജറാത്തിലെ കച്ച്-കത്തിയവാർ തീരം.
മഹാരാഷ്ട്രയിലെ കൊങ്കൺ തീരം
കർണാടകയിലെ ഗോവ തീരം
കേരളത്തിലെ മലബാർ തീരം എന്നിങ്ങനെ തിരിക്കാം.
താഴ്ന്നുപോയ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ് പശ്ചിമതീര സമതലങ്ങൾ.
ഇന്ത്യയുടെ പ്രധാന ഭൂപദേശത്തിന്റെ ഭാഗമായിരുന്നതും പശ്ചിമതീരത്ത് സ്ഥിതി ചെയ്തിരുന്നതുമായ ദ്വാരക പട്ടണം കടലിൽ താഴ്ന്നു പോയി എന്ന് വിശ്വസിക്കപ്പെടുന്നു.
ഈ താഴ്ന്ന് പോകൽ പ്രക്രിയയുടെ ഫലമായി ഇവിടെ പ്രകൃതിദത്ത തുറമുഖങ്ങളും ഹാർബറുകളും വികസിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടു.
പശ്ചിമതീര സമതലങ്ങളുടെ മദ്ധ്യഭാഗം താരതമ്യേന ഇടുങ്ങിയവയും തെക്കും വടക്കും ഭാഗങ്ങൾ വിസ്തൃതി ഏറിവരുന്നവയുമാണ്.
മലബാർ തീരത്തിലുള്ള കായലുകളെ മൽസ്യബന്ധനത്തിനും ഉൾനാടൻ ജലഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും പ്രയോജനപ്പെടുത്തുന്നു.
കായലുകൾ എന്നറിയപ്പെടുന്ന ഉൾനാടൻ ജലാശയങ്ങളാൽ സമൃദ്ധമാണ് മലബാർ തീരം.
തെക്ക് പടിഞ്ഞാറൻ മൺസൂണിന്റെ പ്രഭാവം ഇവിടെ കൂടുതലായി അനുഭവപ്പെടുന്നു.
