Challenger App

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്ഥാവകൾ തിരഞ്ഞെടുക്കുക :

  1. ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - H..J. ഐസങ്ക്
  2. വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ് - G.W. Allport 
  3. ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - ആർ.ബി. കാറ്റൽ
  4. ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം - ആർ.എസ്. വുഡ്വേർത്ത്

    Aഒന്നും രണ്ടും തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    വ്യക്തിത്വം (Personality)

    • വ്യക്തിത്വം എന്നർത്ഥമുള്ള Personality എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് - "Persona' എന്ന ലാറ്റിൻ പദത്തിൽ നിന്ന്
    •  "Persona’ എന്ന വാക്കിനർത്ഥം - മുഖം മൂടി (മാസ്ക്) 
    • നടൻ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.

    നിർവ്വചനങ്ങൾ

    • ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത് - H..J. ഐസങ്ക്
    • ഒരു വ്യക്തിയുടെ മൊത്തം പെരുമാറ്റത്തിന്റെ ഗുണപരമായ മേന്മയാണ് അയാളുടെ വ്യക്തിത്വം. - ആർ.എസ്. വുഡ്വേർത്ത്
    • ഒരു പ്രത്യേക സന്ദർഭത്തിൽ ഒരാൾ എങ്ങനെ പെരുമാറുന്നുവെന്ന് പ്രവചിക്കാൻ അനുവദിക്കുന്നതെന്തോ അതാണ് വ്യക്തിത്വം - ആർ.ബി. കാറ്റൽ
    • വ്യക്തിത്വം എന്നത് ഒരു വ്യക്തിയുടെ വിശിഷ്ടമായ വ്യവഹാരത്തേയും ചിന്തയേയും നിർണയിക്കുന്ന ശാരീരിക മാനസിക സംവിധാനങ്ങളുടെ ചലനാത്മകമായ ആന്തരിക ഘടനയാണ്. - G.W. Allport 

    Related Questions:

    സാമൂഹികമായി അസ്വീകാര്യമായ ആഗ്രഹങ്ങളെ അഭിലഷണീയമായ വഴികളിലൂടെ തിരിച്ചു വിടുന്ന പ്രക്രിയ അറിയപ്പെടുന്നത് :
    Jija who failed in the examination justified that she failed because her. teacher failed to remind her on time about the examination. Jija uses the mental' mechanism of
    വ്യക്തിത്വമാപനത്തിന് ഉപയോഗിക്കുന്ന പ്രധാന ഉപാധികൾ ?
    The quality of a Positive Feedback is:
    യാഥാർഥ്യത്തിനു പകരം ആദർശത്തെ പ്രതിനിധാനം ചെയുന്ന വ്യക്തിത്വത്തിൻ്റെ ഘടന ?