Challenger App

No.1 PSC Learning App

1M+ Downloads
'തൈപ്പൂയം' ഏതു ദേവനുമായി ബന്ധപ്പെട്ട ഉത്സവാഘോഷം ആണ് ?

Aഗണപതി

Bസുബ്രമണ്യൻ

Cധർമ്മശാസ്താവ്

Dശ്രീരാമൻ

Answer:

B. സുബ്രമണ്യൻ

Read Explanation:

  • തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഒരു ക്ഷേത്രോത്സവം ആണ് തൈപ്പൂയം.
  • തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌.
  • ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം.
  • എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.
  • അതേസമയം സുബ്രഹ്മണ്യന്റെ വിവാഹസുദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും മറ്റൊരു ഐതിഹ്യമുണ്ട്.
  • പഴനി, തിരുച്ചെന്തൂർ, ഹരിപ്പാട്, കിടങ്ങൂർ തുടങ്ങി സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ എല്ലാം തൈപ്പൂയം ആഘോഷിച്ചുവരുന്നു. ഇവിടങ്ങളിലെല്ലാം വൻ തോതിൽ കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും അന്നേദിവസം ഉണ്ടാകാറുണ്ട്.

Related Questions:

താഴെ പറയുന്നതിൽ ത്രിവിധ ഭസ്മം അല്ലാത്തത് ഏതാണ് ?
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിലെ പ്രതിഷ്ട ഏതു ദേവൻ ആണ് ?
ആയുധമേന്തി നില്ല്കുന്ന വിഗ്രഹങ്ങളുടെ ഭാവം എന്താണ് ?
പഴനിയിലെ പ്രധാന തീർത്ഥം എന്താണ് ?
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?