App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം എന്നഭിപ്രായപ്പെട്ടത് ആര് ?

Aരവീന്ദ്രനാഥ ടാഗോർ

Bസ്വാമി വിവേകാനന്ദൻ

Cമഹാത്മാഗാന്ധി

Dഅരബിന്ദഘോഷ്

Answer:

C. മഹാത്മാഗാന്ധി

Read Explanation:

മഹാത്മാഗാന്ധി 

  • ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
  • ഗാന്ധിജി വിഭാവനം ചെയ്ത് വിദ്യാഭ്യാസ പദ്ധതിയാണ് നയി താലിം (അടിസ്ഥാന വിദ്യാഭ്യാസം) അഥവാ വാർധാ പദ്ധതി
  • തൊഴിൽ ചെയ്ത് സമ്പാദിക്കുന്നതിന്റെ പ്രാധാന്യവും സ്വാശ്രയശീലവും ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളായിരിക്കണം. 
  • നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം.
  • കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
  • ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിന് കൈത്തൊഴിൽ പരിശീലനം സഹായിക്കുന്നു. 
  • ഒപ്പം കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു. 

 


Related Questions:

'സർവാംഗിക വയസ്സ്' എന്ന സങ്കല്പം ആദ്യമായി വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അവതരിപ്പിച്ചതാര്?
പാഠ്യപദ്ധതി ചാക്രികാരോഹണ രീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ്
"വിദ്യാഭ്യാസം ഒരു കൂട്ടായ്മയാണ്. കുട്ടികളുടെ പരസ്പര സഹകരണത്തിലൂടെയും ആശയവിനിമയത്തിലൂടെയുമാണ് പഠനം മുന്നേറേണ്ടത്" എന്ന് നിർദ്ദേശിച്ചത് ?
Which is the pedagogical movement that values experience over learning facts at the expense of understanding what is being taught?
The most important function of a teacher is to: