App Logo

No.1 PSC Learning App

1M+ Downloads
ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മാനങ്ങളിലേയും ശേഷികൾ ചേർന്ന് ........... മാനസികശേഷികൾ ഉണ്ടെന്ന് ഗിൽഫോർഡ് വാദിച്ചു.

A150

B160

C140

D130

Answer:

A. 150

Read Explanation:

ത്രിമുഖ സിദ്ധാന്തം / ബുദ്ധിഘടനാ മാതൃക (Structure of Intelligence Model / Three Dimensional Model) 

  • ബുദ്ധിശക്തിയുടെ ത്രിമുഖ സിദ്ധാന്തം ആവി ഷ്കരിച്ചത് - ജി.പി ഗിൽഫോർഡ് (GP. Guilford)
  • ഘടകാപഗ്രഥനം (Factor Analysis) എന്ന സങ്കേതം വഴി 'ബുദ്ധി മാതൃക' വികസിപ്പിച്ചെടുത്തു.
  • ഏതൊരു ബൗദ്ധിക പ്രവർത്തനത്തിനും മൂന്ന് മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • ത്രിമാന സിദ്ധാന്തത്തിന്റെ മൂന്ന് മുഖങ്ങൾ :
    1. മാനസിക പ്രവർത്തനം (Operations)
    2. ഉള്ളടക്കം (Contents) 
    3. ഉല്പന്നം (Products) 
  • അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രവർത്തനം മാനസിക പ്രക്രിയകളും, ഉള്ളടക്കം ചിന്തയുടെ മാധ്യമവും, ഉല്പന്നം നാം ചിന്തയിലൂടെ ആവിഷ്കരിക്കുന്ന ആശയങ്ങളുമാണ്.
  • ഈ മാനങ്ങളെ വ്യത്യസ്ത ഘടകങ്ങളായി വീണ്ടും തിരിച്ചിരിക്കുന്നു.
  • ഈ മൂന്ന് മാനങ്ങളിലേയും ശേഷികൾ ചേർന്ന് 150 (5 × 5 × 6 = 150) മാനസികശേഷികൾ ഉണ്ടെന്ന് ഗിൽഫോർഡ് വാദിച്ചു. 

Madhav University - Guilford's Structure of Intellect (SI) theory


Related Questions:

ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃക സിദ്ധാന്തം അനുസരിച്ച് ഒരാൾ ഏർപ്പെടുന്ന ബൗദ്ധിക പ്രവർത്തനത്തിന് എത്ര ഘടകങ്ങൾ ഉണ്ട് ?
ബുദ്ധിക്ക് ദ്രവബുദ്ധി എന്നും ഖരബുദ്ധി എന്നും രണ്ടു സുപ്രധാന ഘടകങ്ങളു ണ്ടെന്ന് അഭിപ്രായപ്പെട്ടത് ആര് ?
ശ്രവണശേഷി ഇല്ലാത്തവർ, ഭാഷണവൈകല്യമുള്ളവർ തുടങ്ങിയവർക്ക് അനുയോജ്യമായ ബുദ്ധി ശോധകം ?
മോറോൺ എന്നാൽ
.................. ഉയർന്ന തോതിലുള്ള വ്യക്തികൾക്ക് ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയിലും സാമാന്യമായ കഴിവെങ്കിലും പ്രദർശിപ്പിക്കാനാകുമെന്ന് ദ്വിഘടക സിദ്ധാന്തം അഭിപ്രായപ്പെടുന്നു.