App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു സ്വന്തം അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും സംവാദങ്ങളിൽ ഏർപ്പെടുവാനും ഉള്ള അവസരങ്ങൾ അധ്യാപകൻ പ്രധാനം ചെയ്യുന്നുവെങ്കിൽ, കുട്ടികളിൽ ഏതുതരം കഴിവ് വളർത്താനാണ് അധ്യാപകൻ ശ്രമിക്കുന്നത് ?

Aവ്യക്ത്യാന്തര ബുദ്ധി

Bആന്തരിക വൈയക്തിക ബുദ്ധി

Cവാചിക ബുദ്ധി

Dശാരീരിക ചലനപര ബുദ്ധി

Answer:

C. വാചിക ബുദ്ധി

Read Explanation:

ബഹുതര ബുദ്ധി സിദ്ധാന്തം (Theory of Multiple Intelligence):

  • 1983-ൽ അമേരിക്കൻ ജ്ഞാനനിർമ്മിതിവാദിയായ ഹൊവാർഡ് ഗാർഡ്നർ (Howard Gardner) ആണ് ബഹുതര ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചത്.
  • 1983 ൽ, മനസിന്റെ ചട്ടക്കൂട് (Frames of mind) എന്ന ഗ്രന്ഥത്തിലാണ്, ഗാർഡ്നർ ഈ സിദ്ധാന്തം പരാമർശിക്കുന്നത്.
  • ബഹുതര ബുദ്ധി സിദ്ധാന്ത പ്രകാരം, ഓരോ വ്യക്തിയും 7 തരം മാനസിക ശേഷിയുടെ ഉടമയാണെന്ന് അദ്ദേഹം വാദിച്ചു.

 

ഗാർഡനറുടെ 7 മാനസിക ശേഷികൾ:

  1. ദൃശ്യ / സ്ഥലപര ബുദ്ധി (Visual/ Spatial Intelligence)
  2. വാചിക / ഭാഷാപര ബുദ്ധി (Verbal / Linguistic Intelligence)
  3. യുക്തി ചിന്തന / ഗണിതപര ബുദ്ധി (Logical/ Mathematical Intelligence)
  4. കായിക / ചാലകപരമായ ബുദ്ധി (Bodily / Kinesthetic Intelligence)
  5. താളാത്മക / സംഗീതാത്മക ബുദ്ധി (Rhythmic / Musical Intelligence)
  6. വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
  7. ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)

 

ഗാർഡ്നർ കൂട്ടിച്ചേർത്ത ബുദ്ധി ശക്തികൾ:

 

 

       ബുദ്ധി ശക്തിയുമായി ബന്ധപ്പെട്ട 'Intelligence Reframed' എന്ന ഗ്രന്ഥത്തിൽ 2 തരം ബുദ്ധി ശക്തി കൂടി ഗാർഡ്നർ കൂട്ടി ച്ചേർത്തു.

  1. പ്രകൃതിപര ബുദ്ധി (Naturalistic Intelligence)
  2. അസ്തിത്വപര ബുദ്ധി (Existential Intelligence)

 

വാചിക / ഭാഷാപര ബുദ്ധി:

  • പദങ്ങളുടെ അർത്ഥം മനസിലാക്കുവാനും, പുതിയ ആശയങ്ങൾ രൂപീകരിക്കുവാനും, ആശയ വിനിമയം നടത്തുവാനും, ഫലപ്രദമായി ഭാഷ ഉപയോഗിക്കുവാനും സഹായിക്കുന്ന ബുദ്ധിയാണിത്.
  • ചർച്ചകൾ, സംവാദങ്ങൾ, അഭിമുഖം, സെമിനാറുകൾ നടത്തൽ തുടങ്ങിയവയെ സഹായിക്കുന്നു.
  • രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, അധ്യാപകർ, കവി, പത്രപ്രവർത്തകർ എന്നിവർക്കിത് പ്രയോജനപ്പെടുന്നു.

 


Related Questions:

Which of the following can best be used to predict the achievement of a student

  1. creativity test
  2. aptitude test
  3. intelligence test
  4. none of the above
    In the context of 'theory of multiple intelligences', which one of the following intelligences is required for a yoga practitioner?
    ക്ലാസ് മുറികളിൽ നടക്കുന്ന ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏതുതരത്തിലുള്ള ബുദ്ധിയാണ് സഹായകമാകുന്നത്
    Environmental factors play a key role in shaping the following developments. Pick up the odd man from the list:

    As per Howard Gardner's theory of multiple intelligences, which form of intelligence is not valued in schools?

    1. Linguistic

    2. Logical

    3. Visual