App Logo

No.1 PSC Learning App

1M+ Downloads
ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജഡായുവിന് അന്ത്യകർമങ്ങൾ നിർവഹിച്ചു എന്നു കരുതപ്പെടുന്ന ക്ഷേത്രം ഏത് ?

Aവർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം

Bആലുവ ശിവക്ഷേത്രം

Cതിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം

Dതിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

Answer:

B. ആലുവ ശിവക്ഷേത്രം

Read Explanation:

  • കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
  • പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ.
  • പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ആലുവാ ശിവക്ഷേത്രം .
  • ത്രേതായുഗത്തിൽ ശ്രീരാമൻ പക്ഷി ശ്രേഷ്ഠനായ ജടായുവിന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത് ആലുവ ശിവക്ഷേത്രത്തിലാണെന്നാണ് ഐതിഹ്യം. തന്മൂലം ഇവിടെ ബലിയിടുന്നത് അത്യധികം വിശേഷമായി കരുതപ്പെടുന്നു.

Related Questions:

ദക്ഷയാഗവുമായി ബന്ധപ്പെട്ടതും സ്വയംഭൂവുമായ ശിവക്ഷേത്രം ഏതാണ് ?
'മുകുന്ദമാല' എന്ന അതിപ്രശസ്തമായ വിഷ്ണു സ്തോത്രം രചിച്ചത് ആരാണ് ?
'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?
താഴെ തന്നിരിക്കുന്നതിൽ ഏത് ക്ഷേത്രത്തിലാണ് വാമനമൂർത്തിയെ പ്രധാന പ്രതിഷ്ഠയായി പ്രതിഷ്ഠിച്ചിട്ടുള്ളത് ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?