App Logo

No.1 PSC Learning App

1M+ Downloads
'കുടവരവ്' എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?

Aകൂടൽമാണിക്യം ഭരതക്ഷേത്രം

Bഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Cശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം

Dആറന്മുള പാർത്ഥസാരഥി ക്ഷേത്രം

Answer:

B. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Read Explanation:

  • അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് 'കുടവരവ്'
  • അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമാണ് തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉത്സവക്കുട ആഘോഷമായി എഴുന്നള്ളിക്കുന്നത്.
  • അമ്പലപ്പുഴയിൽ ശ്രീകൃഷ്ണ ഭാവത്തിൽ സ്ഥിതി ചെയ്യുന്നത് മഹാവിഷ്ണു ആയതുകൊണ്ട് അമ്മയുടെ ഉത്സവം കാണാൻ ഹരിഹരപുത്രൻ (ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്.
  • തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും.
  • ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.

Related Questions:

സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏത് അനുഷ്ഠാനകലാരൂപമാണ് സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും അറിയപ്പെടുന്നത് ?
നിലവിളക്കിലെ ഇന്ധനം ഏത് ദേവതയെയാണ് സൂചിപ്പിക്കുന്നത് ?
കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട ക്ഷേത്രം എവിടേയാണ് ?
ക്ഷേത്രത്തിൽ നിവേദ്യം പാകപ്പെടുത്തുന്ന സ്ഥലത്തിന് പറയുന്ന പേരെന്താണ് ?
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?