Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഏത് ?

Aജീവനം പദ്ധതി

Bകുടുംബശ്രീ

Cവയോമിത്രം

Dആശ്വാസകിരണം

Answer:

B. കുടുംബശ്രീ

Read Explanation:

കുടുംബശ്രീ

  • ദാരിദ്ര്യ ലഘൂകരണവും, സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മെയ് 17-ന് ആരംഭിച്ച ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി

  • 1998 മെയ് 17-ന് മലപ്പുറം ജില്ലയിൽ വച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ഉദ്ഘാടനം ചെയ്തു.

  • ലക്ഷ്യം - ദാരിദ്ര്യം കുറയ്ക്കുക, പ്രത്യേകിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ശാക്തീകരണത്തിലൂടെ കുടുംബങ്ങളുടെ ഐശ്വര്യം ഉറപ്പാക്കുക

  • സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നബാർഡിന്റെ സഹായത്തോടെയാണ് ഇത് രൂപീകരിച്ചത്.

പ്രധാന പ്രവർത്തന മേഖലകൾ

  • സാമ്പത്തിക ശാക്തീകരണം - സൂക്ഷ്മ സംരംഭങ്ങൾ, കൃഷി, മൃഗസംരക്ഷണം, വിപണനം (ഉദാഹരണത്തിന്, ജനകീയ ഹോട്ടലുകൾ, ന്യൂട്രിമിക്സ് യൂണിറ്റുകൾ, നിർമ്മാണ യൂണിറ്റുകൾ).

  • സാമൂഹിക വികസനം - അഗതിരഹിത കേരളം പദ്ധതി, ബാലസഭ, ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കുകൾ (സ്നേഹിത).

  • ഭവന നിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളും.

  • ഡിജിറ്റൽ സാക്ഷരതയും തൊഴിൽ പരിശീലനവും (ഉദാഹരണത്തിന്, K-TICK).


Related Questions:

കേരള സർക്കാരിൻ്റെ 'അശ്വമേധം' പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?
പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവ കുറഞ്ഞ ചിലവിൽ അയക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതി
കേരളത്തിലെ സാമൂഹ്യനീതി വകുപ്പിൻ്റെ സാമൂഹ്യ ക്ഷേമ പദ്ധതിയായ അഭയകിരണത്തിന്റെ ഗുണഭോക്താക്കൾ താഴെപ്പറയുന്നവയിൽ ഏതാണ് ?
PM SVA Nidhi scheme of the Government of India is for
കുടുംബശ്രീ യുടെ ജില്ലാ മിഷൻ പുരസ്‌കാരത്തിന് 2025 ഇൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ?