ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര ആയിരുന്നു.
ചെയർമാന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 70 വയസ്സ്. (2019-ലെ ഭേദഗതി പ്രകാരം ഇത് 5 വർഷത്തിൽ നിന്ന് 3 വർഷമായി കുറച്ചു. ഏതാണോ ആദ്യം എത്തുന്നത് അതായിരിക്കും കാലാവധി.)
ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത് 1993 ഒക്ടോബർ 12-നാണ്. 1993 ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യുട്ടറി ബോഡിയാണ്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാവണം കമ്മീഷൻ ചെയർമാൻ എന്ന വ്യവസ്ഥ മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബിൽ, 2019 വന്നതോടെ ഭേദഗതി ചെയ്യപ്പെട്ടു.
ഭേദഗതി പ്രകാരം സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആകുവാൻ കഴിയും.
പ്രസിഡൻറ് ആണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്.
ചെയർമാനെ കൂടാതെ 5 സ്ഥിരാംഗങ്ങളാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിലുള്ളത്.
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങൾ
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ
ദേശീയ ഭിന്നശേഷി കമ്മീഷൻ ചെയർപേഴ്സൺ