App Logo

No.1 PSC Learning App

1M+ Downloads
ധവള പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രവർത്തനം ഏത് ?

Aഅപവർത്തനം

Bപ്രകീർണ്ണനം

Cപ്രതിപതനം

Dപൂർണ്ണ ആന്തരിക പ്രതിപതനം

Answer:

B. പ്രകീർണ്ണനം

Read Explanation:

പ്രകീർണ്ണനം (Dispersion):

  • ഒരു സമന്വിത പ്രകാശം അതിൻറെ ഘടക വർണങ്ങളായി പിരിയുന്ന പ്രക്രിയ. ഉദാ: മഴവില്ല്

അപവർത്തനം (Refraction):

  • തരംഗത്തിൻറെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ്

വിസരണം (Scattering):

  • വളരെ ചെറിയ തടസങ്ങളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്ന പ്രതിഭാസം

പ്രതിപതനം (Reflection):

  • ഒരു പ്രകാശ കിരണം മിനുസമാർന്ന മിനുക്കിയ പ്രതലത്തെ സമീപിക്കുകയും, പ്രകാശ കിരണം പിന്നിലേക്ക് കുതിക്കുകയും ചെയ്യുമ്പോൾ അതിനെ പ്രകാശത്തിന്റെ പ്രതിഫലനം എന്ന് വിളിക്കുന്നു.

പൂർണ്ണ ആന്തരിക പ്രതിപതനം (Total Internal Reflection):

  • സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും, സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്ക് പോകുമ്പോൾ പ്രകാശ കിരണം, അതിന്റെ നിർണായക കോണിനേക്കാൾ (Critical Angle) വലിയ കോണിൽ പോകുമ്പോൾ, പ്രകാശ കിരണങ്ങൾ അതേ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിക്കുന്നു. ഈ പ്രതിഭാസത്തെയാണ് പൂർണ്ണ ആന്തരിക പ്രതിപതനം.

Related Questions:

What happens when a ferromagnetic material is heated above its Curie temperature?
വെഞ്ചുറിമീറ്ററിലെ മർദ്ദ വ്യത്യാസം അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താൽ വസ്തുവിന്റെ ഗതികോർജ്ജം
ഒരു തടാക പ്രതലത്തിൽ നിന്ന് 10 മീറ്റർ ആഴത്തിൽ നീന്തുന്ന ഒരാളിൽ അനുഭവപ്പെടുന്ന മർദ്ദം എത്രയാണ് ? (g = 10 m/s², അന്തരീക്ഷമർദ്ദം = 1 atm, സാന്ദ്രത = 103 Kg/m3)
വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം?