App Logo

No.1 PSC Learning App

1M+ Downloads
നബാർഡ് (NABARD) ന്റെ ആസ്ഥാനകേന്ദ്രം സ്ഥിതിചെയ്യുന്ന പട്ടണം ഏത്?

Aകൊച്ചി

Bഡൽഹി

Cമുംബൈ

Dബാംഗ്ലൂർ

Answer:

C. മുംബൈ

Read Explanation:

നബാർഡ്

  • നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് എന്നാണ് നബാർഡിന്റെ പൂർണരൂപം.
  • കാർഷിക-ഗ്രാമവികസന മേഖലകൾക്കായി 1982 ജൂലൈ 12 നാണ് ഇത് രൂപീകരിച്ചത്.
  • കൃഷിക്കും ഗ്രാമവികസനത്തിനും വായ്‌പകൾ നൽകുന്ന ദേശീയ ബാങ്ക്
  • എല്ലാ ഗ്രാമീണ വായ്പാ സ്ഥാപനങ്ങൾക്കും (Rural credit institutions) ധനസഹായം നൽകുകയും അവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന, പരമോന്നത സ്ഥാപനം 
  • നബാർഡിന്റെ ആസ്ഥാനം - മുംബൈ
  • നബാർഡിന്റെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ - ശിവരാമൻ കമ്മീഷൻ 
  • ഇനിപ്പറയുന്ന സ്ഥാപനങ്ങൾ  സംയോജിപ്പിചാണ് നബാർഡ് രൂപീകൃതമായത്.
    • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഗ്രികൾച്ചർ ക്രെഡിറ്റ് ഡിപ്പാർട്ട്‌മെന്റ്,
    • റൂറൽ പ്ലാനിംഗ് ആൻഡ് ക്രെഡിറ്റ് സെൽ
    • അഗ്രികൾച്ചർ റീഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനും 




Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം?
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?
Indian Railway Institute of Financial Management (IRIFM) നിലവിൽ വരുന്ന ഇന്ത്യൻ നഗരം ?