App Logo

No.1 PSC Learning App

1M+ Downloads
'നാട്ടുരാജ്യങ്ങളുടെ സംയോജനം' എന്ന ദൌത്യം ഏറ്റെടുത്ത സർദാർ വല്ലഭായ് പട്ടേൽ തന്റെ സെക്രട്ടറിയായി നിയമിച്ച കേരളീയൻ ആര് ?

Aപട്ടം താണുപിള്ള

Bവി.പി. മേനോൻ

Cഫസൽ അലി

Dസി. ശങ്കരൻ നായർ

Answer:

B. വി.പി. മേനോൻ

Read Explanation:

  • ഇന്ത്യാ വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിൽ മുഖ്യപങ്ക് വഹിച്ച ആളാണ് വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി.പി. മേനോൻ (1893-1965).
  • മതത്തിലും പാരമ്പര്യാവകാശത്തിലും യുദ്ധത്തിന്റെ ബലതന്ത്രത്തിലും സംസ്കാരത്തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും അധിഷ്ഠിതങ്ങളായി നിലനിന്ന വിഭിന്ന നാട്ടുരാജ്യങ്ങളെ സൈനിക നടപടികൾ കൂടാതെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ സർദാർ വല്ലഭായി പട്ടേലിനെ പ്രാപ്തനാക്കിയത് വി.പി. മേനോന്റെ ഉപദേശവും സഹായവുമാണ്
  • ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേൽ കൈകാര്യം ചെയ്ത മന്ത്രാലയത്തിൽ മേനോൻ സെക്രട്ടറിയായി. 
  • രജപുത്താന (രാജസ്ഥാൻ), കാശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് തുടങ്ങി നിരവധി നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൽ വി.പി. മേനോൻ മുഖ്യപങ്കുവഹിച്ചു.
  • "ഇന്ത്യയെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശക്തികളും രാജ്യത്തെ ഒരു ഏകീകൃത രാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന ശക്തികളും തമ്മിലുള്ള സംഘട്ടനത്തിൻ്റെ കഥയാണ് ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജനത്തിൻ്റെ കഥ." - വി പി മേനോൻ

Related Questions:

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാങ്ങളുടെ രൂപീകരണത്തിനായി നിലവിൽ വന്ന പുനഃ സംഘടന കമ്മീഷനിലെ അംഗങ്ങൾ അല്ലാത്തത് ആര് ?
അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
പത്താം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ 7ആമത്തെ കേന്ദ്രഭരണ പ്രദേശമായി തീർന്നത് ?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്നിന് "അമര്‍ത്യ" എന്ന പേര് നിര്‍ദ്ദേശിച്ചത്‌?