'നിങ്ങൾ' - പിരിച്ചെഴുതുക?
Aനിൻ + കൾ
Bനിങ്ങ് + കൾ
Cനിങ്ങ്+ ആൾ
Dനിങ്ങ്+ അൾ
Answer:
A. നിൻ + കൾ
Read Explanation:
- രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
- പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .
ഉദാ :വിൺ +തലം = വിണ്ടലം .
കല് +മതിൽ = കന്മതിൽ
നിൻ +കൾ =നിങ്ങൾ
വെള് +മ =വെണ്മ
കൺ +നീര് =കണ്ണീര്
