Challenger App

No.1 PSC Learning App

1M+ Downloads
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 201

Bസെക്ഷൻ 200

Cസെക്ഷൻ 199

Dഇവയൊന്നുമല്ല

Answer:

C. സെക്ഷൻ 199

Read Explanation:

സെക്ഷൻ 199 - നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകൻ

  • ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിയമത്തിന്റെ ഏതെങ്കിലും നിർദേശം അറിഞ്ഞുകൊണ്ട് അനുസരിക്കാതിരിക്കുക

  • നിയമപരമായ അധികാരമില്ലാതെ അന്വേഷണത്തിനായി ആരെയെങ്കിലും ഹാജരാകാൻ നിർദ്ദേശിക്കുക

  • തിരിച്ചറിയാവുന്ന കുറ്റകൃത്യങ്ങളെകുറിച്ചുള്ള ആവശ്യ വിവരങ്ങൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെടുക

  • ശിക്ഷ - 6 മാസത്തിൽ കുറയാത്തതും 2 വർഷം വരെ നീണ്ടുനിൽക്കുന്നതുമായ കഠിന തടവും പിഴയും


Related Questions:

BNS ലെ സെക്ഷൻ 308(5)പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും വ്യക്തിക്ക് മരണം സംഭവിപ്പി ക്കുകയോ, കഠിന ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അപഹരണം നടത്തുന്നത്.
  2. ശിക്ഷ : 10 വർഷം വരെ തടവ് ശിക്ഷയും, പിഴയും.

    BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 327 (1) - റെയിൽ , വിമാനം , കപ്പലുകൾ ,20 ടൺ ഭാരമുള്ള ഒരു ജലയാനം എന്നിവ നശിപ്പിക്കാനോ സുരക്ഷിതമല്ലാതാക്കാനോ ഉദ്ദേശിച്ചുള്ള ദ്രോഹം
    2. സെക്ഷൻ 327 (2) - ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ തീയോ മറ്റേതെങ്കിലും സ്ഫോടക വസ്തുവോ ഉപയോഗിച്ച് ദ്രോഹം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ശിക്ഷ - ജീവപര്യന്തം വരെ തടവോ 10 വർഷം വരെ ആകാവുന്ന തടവും പിഴയും

      താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
      2. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 5 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
      3. ഒരു ഭീകര പ്രവർത്തനത്തിന് സൗകര്യമൊരുക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും 10 വർഷത്തിൽ കുറയാത്ത തടവും ജീവപര്യന്തം വരെ നീളാവുന്നതുമായ തടവും പിഴയും ലഭിക്കും
        അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
        BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?