Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ?

Aഡി. വൈ. ചന്ദ്രചൂഡ്

Bഅരുൺ കുമാർ മിശ്ര

Cവി. രാമസുബ്രഹ്മണ്യൻ

Dവിജയ ഭാരതി സയാനി

Answer:

C. വി. രാമസുബ്രഹ്മണ്യൻ

Read Explanation:

  • മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്.

  • ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു.

  • ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം.

  • അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു

  • നിലവിലെ ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ ആണ്.

  • 2024 ഡിസംബർ 23-നാണ് അദ്ദേഹം ഈ പദവിയിൽ ചുമതലയേറ്റത്.

  • മുൻ സുപ്രീം കോടതി ജഡ്ജി കൂടിയാണ് അദ്ദേഹം. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം 2023 ജൂണിലാണ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

  • കമ്മിഷൻ അധ്യക്ഷനായിരുന്ന മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്രയുടെ കാലാവധി കഴിഞ്ഞതിനാൽ 2024 ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞിരുന്നു. തുടർന്ന് എൻഎച്ച്ആർസി അംഗം വിജയഭാരതി സയാനി കമ്മിഷൻ ആക്ടിങ് അധ്യക്ഷയായിരുന്നു.


Related Questions:

Who is eligible to be the Chairperson of the NHRC?
മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യാപനത്തിൻ്റെയും (UDHR ) ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയുടെയും ഭാഗമായ വനിതാ അംഗത്തെ തിരിച്ചറിയുക
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളിൽപ്പെടാത്തത് ആരാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാന മന്ദിരത്തിന്റെ പുതിയ പേര് എന്താണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സന്റെയും ഏതെങ്കിലും അംഗത്തെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും രാജിയുമായി ബന്ധപ്പെട്ട സെക്ഷൻ ?