App Logo

No.1 PSC Learning App

1M+ Downloads
നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ പണ്ഡിതൻ :

Aഎൻ.വി. ജോസഫ്

Bഐ.സി. ചാക്കോ

Cസി. കേശവൻ

Dഇവരാരുമല്ല

Answer:

B. ഐ.സി. ചാക്കോ

Read Explanation:

  • തിരുവിതാംകൂറില്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാന്‍ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങള്‍ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.
  • 'നിവർത്തന പ്രക്ഷോഭം' എന്ന വാക്കിൻറെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു.
  • 1932ലാണ് നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.
  • എൻ.വി.ജോസഫ്, സി.കേശവൻ, പി.കെ.കുഞ്ഞ്, ടി.എം. വർഗീസ് എന്നിവർ പ്രധാന നേതാക്കന്മാർ ആയിരുന്നു.
  • പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി)ൻ്റെ രൂപീകരണത്തിന് കാരണമായത് നിവർത്തനപ്രക്ഷോഭം ആണ്.

Related Questions:

1898 ലെ ചാലിയത്തെരുവ് ലഹളയുടെ സൂത്രധാരൻ?
അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ഏത്?
The Malayalee Memorial was submitted in ?
ചാന്നാർ കലാപം നടന്ന വർഷം :
പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ ആരായിരുന്നു ?