App Logo

No.1 PSC Learning App

1M+ Downloads

രണ്ടാം ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഒന്നാം ഈഴവ മെമ്മോറിയലിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ച മറുപടി നിരാശജനകം ആയതിനാൽ നിരാശരായ ഈഴവർ,1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാമതൊരു മെമ്മോറിയൽ സമർപ്പിച്ചു.

2.പക്ഷേ നാട്ടുരാജ്യങ്ങളിലെ ഭരണപരമായ ചെറിയ കാര്യങ്ങളിൽ അധീശശക്തിക്ക് ഇടപെടാൻ സാധിക്കുകയില്ല എന്ന നിലപാടാണ് കഴ്സൺ പ്രഭു സ്വീകരിച്ചത്.

3.ഈ നിലപാടോടെ ഒന്നും രണ്ടും ഈഴവമെമ്മോറിയലുകൾ പരാജയമടഞ്ഞു.

4.രണ്ട് മെമ്മോറിയലുകളും അംഗീകരിക്കപെട്ടില്ലെങ്കിലും സമുദായാംഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ അവരണ്ടും സഹായകമായി

A1,2,3

B2,3,4

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

തിരുവിതാംകൂറിലെ ജനാധിപത്യഭരണസംസ്കാരത്തിന്റെയും ജനകീയപ്രക്ഷോപണങ്ങളുടേയും ആദ്യകാലകാരണങ്ങളും ലക്ഷണങ്ങളുമായി മലയാളി മെമ്മോറിയൽ, കൗണ്ടർ മെമ്മോറിയൽ, ഈഴവമെമ്മോറിയൽ നിവേദനപരമ്പരകളെ പരിഗണിക്കുന്നു. സർക്കാരിൽനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിലും തിരുവിതാംകൂറിലെ രാഷ്ട്രീയബോധവും സാമൂഹികബോധവും വ്യാപകമാക്കാൻ ഈ വലിയ കൂട്ടായ്മ കാരണമായി. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനകളിലും സാമൂഹികമായ അവശതകളിലും കഴിഞ്ഞുകൂടിയ ഈഴവ സമുദായത്തിന് ഇതോടെ സംഘശക്തിയുടെ കർമോർജം കൈവന്നു.


Related Questions:

Who gave leadership to Malayalee Memorial?
കുറിച്ച്യ കലാപത്തിന്റെ നേതാവാര്?
മലബാറിലെ മാപ്പിളലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കലക്‌ടർ ?
എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു, എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം ഏത് ?
1936-ലെ വൈദ്യുതി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സ്ഥലം ?