നെഗറ്റീവ് എഡ്യൂക്കേഷൻ എന്നറിയപ്പെട്ട വിദ്യാഭ്യാസ രീതിയുടെ ഉപജ്ഞാതാവ്
Aകോമേനിയസ്
Bജോൺ ഡ്യുയി
Cറൂസ്സോ
Dഗാന്ധിജി
Answer:
C. റൂസ്സോ
Read Explanation:
ജീൻ ജാക്വസ് റൂസ്സോ (Jean Jacques Rousseau) (1712-1778)
- വിദ്യാഭ്യാസ വീക്ഷണങ്ങളും, വിദ്യാഭ്യാസത്തിന്റെ പരിമിതികളെയും ദോഷങ്ങളെയും അവതരിപ്പി ക്കുന്ന റൂസ്സോയുടെ കൃതി - എമിലി (1769)
- റൂസ്സോയുടെ അഭിപ്രായത്തിൽ ശിശുവിന്റെ ആദ്യത്തെ അദ്ധ്യാപകർ - അമ്മയും പ്രകൃതിയും
- കുഞ്ഞുങ്ങളെ സംസാരിക്കാൻ ശീലിപ്പിക്കേണ്ട ഭാഷ - മാതൃഭാഷ
- റൂസ്സോയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ വികസനത്തെ നാലു ഘട്ടങ്ങളായി വിഭജിക്കുന്നു :-
-
- ശൈശവം - ജനനം മുതൽ 5 വയസ്സുവരെ
- ബാല്യം - 5 മുതൽ 12 വയസ്സു വരെ
- കൗമാരം - 12 മുതൽ 15 വയസ്സു വരെ
- യൗവ്വനം - 15 മുതൽ 25 വയസ്സു വരെ
- റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് ചരിത്രം, ഭാഷ എന്നീ വിഷയങ്ങൾ ആവശ്യമില്ലാത്ത കാലഘട്ടം - ബാല്യകാലഘട്ടം
- പ്രകൃതി ശാസ്ത്രങ്ങളിലുള്ള പരിശീലനവും തൊഴിൽ പരിശീലനവും നൽകാൻ അനുയോജ്യമായ സമയമായി റൂസ്സോ അഭിപ്രായപ്പെടുന്ന കാലഘട്ടം - കൗമാരം
- റൂസ്സോയുടെ അഭിപ്രായത്തിൽ കുട്ടികൾക്ക് അധ്യാപകനെ ആവശ്യമാവുന്ന കാലഘട്ടം - കൗമാരം
- കുഞ്ഞുങ്ങളെ മാതൃഭാഷ സംസാരിക്കാൻ ശീലിപ്പിക്കുക.
- പ്രകൃതിയുമായി അടുത്തറിയാൻ ചെടികളും പൂക്കളുമൊത്ത് സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങൾ ലഭ്യമാക്കുക.
- "നെഗറ്റീവ് വിദ്യാഭ്യാസം" എന്ന ആശയം മുന്നോട്ടുവച്ചത് റൂസ്സായാണ്.
- ശിശുവിന്റെ പ്രവണതകൾക്കും ശേഷികൾക്കും അനുസരണമായ വിദ്യാഭ്യാസമാണ് നെഗറ്റീവ് വിദ്യാഭ്യാസം
- കുട്ടികളുടെ നൈസർഗ്ഗികമായ വാസനകൾക്ക് മുൻതൂക്കം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാകണം വിദ്യാഭ്യാസം.