App Logo

No.1 PSC Learning App

1M+ Downloads
നേടിയ അറിവിൽ നിന്നും നിരന്തരം അറിവുകൾ കൂട്ടിച്ചേർത്ത് അറിവിൻ്റെ മണ്ഡലം വികസിപ്പിക്കുന്ന രീതിയാണ് :

Aസഞ്ചിത രേഖാരീതി

Bപരീക്ഷണ രീതി

Cചാക്രികാരോഹണ രീതി

Dരേഖീയരീതി

Answer:

C. ചാക്രികാരോഹണ രീതി

Read Explanation:

ചാക്രികപാഠ്യപദ്ധതി (Spiral)
  • ചാക്രികാനുഭവങ്ങൾ ആശയരൂപീകരണത്തിനാവശ്യമാണെന്ന് വാദിച്ചത് - ജെറോം എസ് ബ്രൂണർ
  • സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതാണ് - ചാക്രികപാഠ്യപദ്ധതി
  • പാഠ്യപദ്ധതി ചാക്രികാരോഹണരീതിയിലാവണം എന്ന് നിർദ്ദേശിച്ച വിദ്യഭ്യാസ മനഃശാസ്ത്രജ്ഞനാണ് - ജെറോം എസ്. ബ്രൂണർ
  • പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം
  • സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും ഒരാശയവുമായി ബന്ധപ്പെടുമ്പോഴാണ് ആശയരൂപീകരണം ദൃഢമാവുന്നത് എന്ന് അഭിപ്രായപ്പെട്ടത് - ബ്രൂണർ
  • ഒരാശയം പൂർണമായി പഠിച്ചശേഷം വേറൊന്ന് അവതരിപ്പിക്കുന്ന രീതി - രേഖീയ രീതി
  • ഉദാഹരണം : പ്രൈമറി ക്ലാസുകളിലെ ഗണിത പുസ്തകത്തിൽ സംഖ്യാബോധം പൂർണമായി പഠിച്ച ശേഷം, സങ്കലനം പിന്നീട് വ്യവകലനം തുടർന്ന് ഭിന്നസംഖ്യകൾ എന്ന രീതിയിലാണ് പാഠഭാഗങ്ങൾ ക്രമീകരിച്ചിരുന്നത്.

Related Questions:

ഒരു പ്രശ്നത്തെ ധൈര്യപൂർവ്വം നേരിടുക എന്നത് എന്തിനുള്ള പ്രതിവിധിയാണ് ?
പരോക്ഷ ആക്രമണത്തിന് ഉദാഹരണം ഏത് ?
അന്തർബോധ പ്രമേയ പരീക്ഷ എന്നറിയപ്പെടുന്ന പരീക്ഷ ഏത് ?
ബ്രെയിൻസ്റ്റോമിംഗ്ന് കൂടുതൽ ഫലപ്രദമാകുന്നത് ഏത് തരം ഗ്രൂപ്പിലാണ് ?
വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി ?