നേട്ടങ്ങളെ കൈവരിക്കാനുള്ള മനുഷ്യൻ്റെ പ്രേരണയെ എന്ത് വിളിക്കുന്നു ?
Aക്രിയേറ്റീവ് മോട്ടിവേഷൻ
Bഇൻട്രൊജക്ടഡ് മോട്ടിവേഷൻ
Cഅഫിലിയേഷൻ മോട്ടിവേഷൻ
Dഅച്ചീവ്മെന്റ് മോട്ടിവേഷൻ
Answer:
D. അച്ചീവ്മെന്റ് മോട്ടിവേഷൻ
Read Explanation:
അഭിപ്രേരണ / Motivation
മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു
നിർവചനങ്ങൾ
- ഗിൽഫോർഡിൻ്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് പ്രവർത്തനം തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന പ്രത്യേക ആന്തരിക ഘടകമോ അവസ്ഥയോ ആണ്
- മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - Bootzin (ബൂട്സിൻ )
നേടാനുള്ള അഭിപ്രേരണ (Achievement Motivation)
- നേടാനുള്ള അഭിപ്രേരണ സിദ്ധാന്തം ഹാർവാർഡ് സർവ്വ കലാശായിലെ MC Cellend 1951 ആവിഷ്കരിച്ചു
- നേടാനുള്ള അഭിപ്രേരണ ഉയർന്ന തോതിൽ പുലർത്തുന്ന പഠിതാക്കൾ കഠിനമായി പ്രവർത്തിച്ചു പ്രവർത്തനങ്ങൾ നല്ല നിലയിൽ ചെയ്യും.
- നേടാനുള്ള അഭിപ്രേനായുള്ള പഠിതാവിന് ഉന്നമാക്കുന്ന വിജയനിലവാരം നേടുന്നു
- MC Cellend ൻ്റെ അഭിപ്രായത്തിൽ മനുഷ്യൻ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നത് പിരിമുറുക്കം കുറച്ചു മാനസികവും കായികവുമായ സന്തുലിതാവസ്ഥയിൽ എത്തിച്ചേരാൻ വേണ്ടിയല്ല
- മറിച്ചു കൂടുതൽ നന്നാവാനും തനതായ നേട്ടങ്ങൾ കൈവരിക്കാനും ഗുണമേൻമയുടെ നിലവാരവുമായി സ്വയം താരതമ്യ പ്പെടുത്താനും ദീർഘ കാല അടിസ്ഥാനത്തിലുള്ള നേട്ടം എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനുള്ള ആഗ്രഹമാണ്
- നേടാനുള്ള അഭിപ്രേരണ വളർത്താൻ അധ്യാപകൻ കുട്ടികളെ അനുസൃതം പ്രോത്സാഹിപ്പിക്കുകയും വിജയികളെ ഉടനടി പ്രബലനം ചെയ്യുകയും ചെയ്യുന്നു
നേടാനുള്ള അഭിപ്രേരണ എങ്ങനെ വികസിപ്പിക്കാം
- വീട്ടിൽ ആദ്യകാലത്തു ലഭിക്കുന്ന പരിശീലനം
- തങ്ങളെപ്പറ്റി അധ്യാപകർ പുലർത്തുന്ന പ്രതീക്ഷ
- ലഭിക്കാവുന്ന മാർഗ്ഗ നിർദ്ദേശം
- സമൂഹത്തിൻ്റെ സാമൂഹിക ദർശ്ശനം
- മഹാന്മ്മാരെയും അവരുടെ നേട്ടങ്ങളെയും കുറിച്ചുള്ള കഥകൾ
- നല്ല ക്ലാസ് അന്തരീക്ഷം
- അധ്യാപകരുടെ മനോഭാവം
- ഉത്തരവാദിത്വങ്ങൾ സ്വതന്ത്രമായി ഏറ്റെടുക്കാൻ ലഭിക്കുന്ന സന്ദർഭം
- സമർപ്പണം
- സാമൂഹിക അന്തരീക്ഷം
- നേടാനുള്ള അഭിപ്രേരണ വളർത്താൻ അധ്യാപകർ കുട്ടികളെ അനുസൃതം പ്രോത്സാഹിപ്പിക്കുകയും വിജയികളെ ഉടനടി പ്രബലനം ചെയ്യുകകും ചെയ്യുന്നു