App Logo

No.1 PSC Learning App

1M+ Downloads
നേർത്ത ഓയിൽ ഫിലിമിലെ നിറങ്ങൾക്ക് കാരണം ?

Aധ്രുവീകരണം

Bവിഭംഗനം

Cഅപവർത്തനം

Dവ്യതികരണം

Answer:

D. വ്യതികരണം

Read Explanation:

വ്യതികരണം (Interference):

       ഒന്നിലേറെ പ്രകാശ തരംഗങ്ങൾ ഒരേ സ്ഥലത്ത് എത്തുമ്പോൾ, അവയുടെ ഫലങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വ്യതികരണം.    

ഉദാഹരണം:

  • സോപ്പ് കുമിളകൾ തിളങ്ങുന്നത് 
  • വെള്ളത്തിൽ കലർന്ന എണ്ണ പാളിയിൽ കാണുന്ന വർണ്ണരാജി 
  • ഹോളോഗ്രാമിൽ പ്രകടമാകുന്ന പ്രകാശ പ്രതിഭാസം 

ധ്രുവീകരണം (Polarization):

         വൈബ്രേഷനുകൾ ഒരൊറ്റ തലത്തിൽ സംഭവിക്കുന്ന  പ്രകാശ തരംഗങ്ങളാണ് ധ്രുവീയ തരംഗങ്ങൾ (Polarised Light). ധ്രുവീകരിക്കപ്പെടാത്ത പ്രകാശത്തെ ധ്രുവീകരിക്കപ്പെട്ട പ്രകാശമാക്കി മാറ്റുന്ന പ്രക്രിയയാണ് ധ്രുവീകരണം എന്ന് പറയുന്നത്.

അപവർത്തനം (Refraction):

        ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം സഞ്ചരിക്കുമ്പോൾ, സഞ്ചാര പാതയിൽ ഉണ്ടാകുന്ന വ്യതിയാനത്തെയാണ് അപവർത്തനം എന്ന് പറയുന്നത്. 

വിഭംഗനം (Diffraction):

       അതാര്യ വസ്തുക്കളുടെ വാക്കുകളിൽ തട്ടി പ്രകാശം വളയുകയോ, വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് വിഭംഗനം.  

 


Related Questions:

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?
The amount of light reflected depends upon ?
If the velocity of a body is doubled, its momentum ________.
ഇലക്ട്രിക് ബൾബിൽ നിറച്ചിരിക്കുന്നു വാതകം?
Which of the following is an example of vector quantity?