App Logo

No.1 PSC Learning App

1M+ Downloads
നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?

Aജെ ജെ തോംസൺ

Bവില്വം റോൺട്ജൻ

Cജെയിംസ് ചാഡ് വിക്ക്

Dഏണസ്റ്റ് റുഥർഫോർഡ്

Answer:

D. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

ഏണസ്റ്റ് റുഥർഫോർഡ് (1871 - 1937)

  • ഇലക്ട്രോണിന്റെ കണ്ടെത്തലോടുകൂടി ആറ്റത്തിലെ മറ്റു കണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമായി.
  •  പദാർഥങ്ങളിൽ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞിരുന്നെങ്കിലും, ആധികാരികമായി തെളിയിച്ചത് റൂഥർഫോർഡാണ്. 
  • വളരെ നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.
  • സ്വർണ്ണത്തകിടിലൂടെ പുറത്തു വരുന്ന ആൽഫാ കണങ്ങൾ വൃത്താകൃതിയിൽ ക്രമീകരിച്ച ഒരു ഫോട്ടോഗ്രാഫിക് ഫിലിമിൽ പതിപ്പിച്ചു. 
  • ഇതിന്റെ നിരീക്ഷണ ഫലങ്ങൾ വിശകലനം ചെയ്താണ് നിഗമനങ്ങൾ രൂപീകരിച്ചത്.

Related Questions:

കാഥോഡ് കിരണങ്ങൾ സിങ്ക് സൾഫൈഡ് കോട്ടിംഗിൽ പതിക്കുമ്പോൾ, അത് എന്താണ് സൃഷ്ടിച്ചത്?
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?
കനാൽ രശ്മികൾ കണ്ടെത്തിയത് -----.
ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ---- എന്നറിയപ്പെടുന്നു.
വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?